
കൊച്ചി: ബുദ്ധിയുള്ളിടത്തോളം കാലം സിനിമ പഠിച്ചു കൊണ്ടേയിരിക്കണമെന്ന് ബേസിൽ ജോസഫ്. ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ലൂമിനാർ ഫിലിം അക്കാദമിയും ചേർന്ന് നടത്തിയ “കഥയ്ക്ക് പിന്നിൽ” എന്ന ത്രിദിന തിരക്കഥ, സംവിധാന ശില്പശാലയുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 7, 8, 9 തീയതികളിലായി എറണാകുളം, ഗോകുലം പാർക്ക് ഹോട്ടലിൽ വച്ച് നടന്ന ശില്പശാല തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മെമ്മോറിയലായിട്ടാണ് നടത്തിയത്. നടി മഞ്ജു വാര്യരായിരുന്നു ശില്പശാല ഉദ്ഘാടനം ചെയ്തത്. പുതുതലമുറ ചലച്ചിത്ര പ്രവർത്തകർക്ക് സിനിമ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരുവാനും കരുത്ത് പകരുവാനുമാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ശില്പശാല സംഘടിപ്പിച്ചത്.
സാബ് ജോൺ, ബി. ഉണ്ണികൃഷ്ണൻ, സഞ്ജയ്, എ. കെ. സാജൻ, അജു സി നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി, ശ്യാം പുഷ്ക്കരൻ, തരുൺ മൂർത്തി, ജോഫിൻ ടി ചാക്കോ, വിധു വിൻസെന്റ്, ജോജു ജോർജ്,അനൂപ് മേനോൻ, അന്ന ബെൻ,തുടങ്ങിയവർ ക്ലാസുകൾ എടുത്തു.
ശില്പശാലയുടെ സമാപന ചടങ്ങിൽ പ്രശസ്ത സംവിധായകരും കഥാകൃത്തുക്കളും ആയ ബി ഉണ്ണികൃഷ്ണൻ, ജിനു അബ്രഹാം, ജോസ് തോമസ്, ബലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി നായരമ്പലം, വിധു വിൻസെന്റ്, ലുമിനാർ ഫിലിം അക്കാദമിയുടെ ഡയറക്ടർമാരായ ജിജു പി മത്യുസ്, അഭിലാഷ് സി സി എന്നിവരും പങ്കെടുത്തു. ശില്പശാലയിൽ പങ്കെടുത്തവർക്ക് ബേസിൽ സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]