
വനിതാദിനത്തിൽ ലിംഗപരമായ മുൻവിധികളെ തുറന്നുകാട്ടി ശ്രദ്ധേയമായ വിഷയം ഒരു ചെറിയ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് ക്യു ഡെവലപ്പേഴ്സ്. ചെറിയ പ്രവൃത്തികളിലൂടെ മാറ്റം ആരംഭിക്കാമെന്ന് ഒരു കൊച്ചു പെൺകുട്ടിയുടെ നിഷ്കളങ്കമായ കാഴ്ചപ്പാടിലൂടെ ഓർമ്മിപ്പിക്കുകയാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ‘മെൻ അറ്റ് വർക്ക്’. തികച്ചും സാധാരണവത്ക്കരിക്കപ്പെട്ട പ്രധാനസന്ദേശമാണ് യൂട്യൂബിലൂടെയെത്തിയ ഈ ചിത്രം ഉയർത്തിക്കാട്ടുന്നത്.
To advertise here, Contact Us
പുരുഷാധിപത്യം കൂടുതലുള്ള ഒരു മേഖലയാണ് നിർമ്മാണമേഖല. കഠിനാധ്വാനം ആവശ്യമുള്ള ജോലികൾ ഉൾപ്പെടെയുള്ള ഭൂരിഭാഗം റോളുകളും പുരുഷന്മാർ കൈകാര്യം ചെയ്യുന്ന ഇടം. തുല്യജോലിക്ക് തുല്യ വേതനം എന്ന ആശയം വർഷങ്ങളായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതായത് സ്ത്രീക്കും പുരുഷനും ഒരേ വേതനം ലഭിക്കണം എന്നതാണ് ഈ ആശയം അർഥമാക്കുന്നത്. ഈ സന്ദേശമാണ് ക്യു ഡെവലപ്പേഴ്സ് കാഴ്ചക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.
വീഡിയോയുടെ അണിയറയിൽ- ഏജൻസിയും പ്രൊഡക്ഷൻ ഹൗസും: ഐഡൻ്റിറ്റി അഡ്വർടൈസിംഗ്, അക്കൗണ്ട് ഹെഡ്: പ്രകാശ് കുറുപ്പ്, സ്ക്രിപ്റ്റ്: ശരത് പ്രകാശ്, സംവിധായകൻ: ടിറ്റോ സണ്ണി, എഡിറ്റർ: നിഖിൽ വേണു, ഡി.ഒ.പി: രാജേഷ് അരവിന്ദ്, സംഗീതം: നിരഞ്ജ് സുരേഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]