
മുംബൈ: ബോളിവുഡ് നടൻ നാനാ പടേക്കർ ലൈംഗികമായി പീഡിപ്പിച്ചെന്ന നടി തനുശ്രീ ദത്തയുടെ പരാതി തെളിവില്ലെന്ന കാരണത്താൽ കോടതി തള്ളി. കേസിൽ പ്രതികളായിരുന്ന മറ്റു മൂന്നുപേരെക്കൂടി അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി കേസിൽനിന്നൊഴിവാക്കി.
‘മീ ടൂ’ വെളിപ്പെടുത്തൽ വ്യാപകമായ സമയത്താണ് തനുശ്രീ ദത്ത സിനിമാ ചിത്രീകരണത്തിനിടയിൽ നാനാ പടേക്കറടക്കം ചിലരിൽനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നതായി പറഞ്ഞത്. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
2008-ലും 2010-ലുമായി രണ്ടുതവണ മോശമായ അനുഭവമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ നാനാ പടേക്കർ, ഗണേശ് ആചാര്യ, രാകേഷ് സാരംഗ്, അബ്ദുൾ സമി അബ്ദുൾ ഗനി സിദ്ധിഖി എന്നിവരുടെപേരിൽ കേസ് ഫയൽ ചെയ്തത്. 2018 ഒക്ടോബറിലാണ് ഓഷീവാര പോലീസിൽ തനുശ്രീ ദത്ത എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത്.
കേസന്വേഷിച്ച പോലീസ് സംഭവം നടന്നതിന് തെളിവൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്തവർഷംതന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
സംഭവം നടന്നശേഷം കേസ് കൊടുക്കാൻ ഇത്രയും വൈകിയതിന് പ്രത്യേക കാരണമൊന്നും കാണാനില്ലെന്ന് മജിസ്ട്രേറ്റ് എൻ.വി. ബൻസാൽ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]