
കോട്ടയം: പറയാതെ പോയ പ്രണയത്തിന്റെ വേദന പെയ്തിറങ്ങുന്ന കാഴ്ചയായി ‘സൗഗന്ധികം’. കോട്ടയത്തുനിന്നുള്ള ഒരുപറ്റം യുവകലാകാരന്മാര് ചേര്‍ന്നൊരുക്കിയ ഈ ഹ്രസ്വചിത്രം ശ്രദ്ധേയമാകുകയാണ്.
അനന്തന് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, നടന് കോട്ടയം രമേശും കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമാരംഗത്തെത്തിയ, എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ പി.എം. ലാലിയുമാണ് അഭിനയിക്കുന്നത്.
മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ കഥയ്ക്ക് ലൊക്കേഷനായത് എറണാകുളം ജില്ലയിലെ ആരക്കുന്നത്തിനടുത്തുള്ള വറുങ്ങിന്ചുവടെന്ന കൊച്ചു ഗ്രാമമാണ്. നിരവധി പ്രശസ്ത ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച അപ്പുവാണ് ഛായാഗ്രഹണം.
പുഞ്ചിരി ടാക്കീസ് ബാനറില്‍ ശ്രീധരന് നാഗരാജനും രമ്യയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണന്റെ ഹൃദയത്തില്‍ തൊടുന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റാണ്.
കഥ – സുധീഷ് മോഹന്‍. സംഗീതം – അശ്വിന് മോഹന്‍ ഫിലിപ്പ്.
ഗാനരചന – സൗരവ് സൂര്യപ്രഭ. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ നടന് ദിലീപും എത്തിച്ചേര്‍ന്നിരുന്നു.
Content Highlights: saugandhikam Malayalam Short Film Kottayam Ramesh Lali P M Ananthan Unnikrishnan
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]