ജോജു ജോർജ് നായകനാവുന്ന പുലിമട ഒക്ടോബർ 26 ന് തിയ്യേറ്ററുകളിൽ എത്തുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോവുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ രണ്ടു ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പാൻ ഇന്ത്യൻ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയിൽ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യാ രാജേഷും ലിജോമോളുമാണ്. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എകെ സാജൻ കഥ, തിരക്കഥ, എഡിറ്റിംഗ് എന്നിവ നിർവഹിക്കുന്ന ചിത്രമാണ് പുലിമട.
ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഡയറക്ടർ ജോഷി- ജോജു സിനിമയായ ആന്റണി നിർമിക്കുന്നതും ഐൻസ്റ്റീൻ മീഡിയ തന്നെയാണ്. പ്രേക്ഷകശ്രദ്ധ ആകർഷിച്ച “ഇരട്ട” എന്ന ചിത്രത്തിനുശേഷം ജോജു ജോർജിന്റെ അടുത്ത റിലീസ് ചിത്രമാണ് പുലിമട. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് പുലിമട.
മ്യൂസിക്-ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം-അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ-വിനീഷ് ബംഗ്ലാൻ, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി-പുൽപ്പള്ളി, ഷമീർ ശ്യാം, കൊസ്റ്റും-സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്സിങ്-സിനോയ് ജോസഫ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ-ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ-ലിജു പ്രഭാകർ, vfx-പ്രോമിസ്, മാർക്കറ്റിങ്-ഒബ്സ്ക്യുറ,സ്റ്റിൽ-അനൂപ് ചാക്കോ റിൻസൻ എം ബി,പി.ആർ. ഓ-മഞ്ജു ഗോപിനാഥ്, ഡിസൈൻ-ഓൾഡ്മോങ്ക്സ് വിതരണം- ആൻ മെഗാ മീഡിയ.
Content Highlights: pulimada release date announced, joju george movie, director ak sajan
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]