
ശ്രീരാഗ് കേശവ് സംവിധാനം ചെയ്യുന്ന ‘നീലരാവിൽ’ എന്ന മ്യൂസിക് ആൽബം പുറത്തിറങ്ങി. ആദി ഷാനും ശ്രുതി മണികണ്ഠനും പ്രധാന വേഷങ്ങളിൽ എത്തുന്ന ആൽബം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്.
ഹരീഷ് മോഹൻ രചിച്ച് പ്രണവ് സി. പി.
സംഗീത സംവിധാനം നിർവഹിച്ച് സിനോവ് രാജ് ആലപിച്ച പ്രണയ ഗാനമാണിത്. മീഡിയ 7 എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ആൽബത്തിൽ ജിതിൻ കണ്ണൻ, ഗായത്രി വേണുഗോപാൽ, നന്ദന സജീഷ്, വത്സല, ശിവദാസൻ, ശ്രീനാഥ് ഗോപിനാഥ്, അരുൺ ഇ കരുണാകരൻ, അർച്ചന, ജിതിൻ ലാൽ എന്നിവരാണ് മറ്റു താരങ്ങൾ.
ഹേമന്ത് നാരായണൻ, ശ്രീരാഗ് കേശവ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ആൽബത്തിന്റെ ക്യാമറമാൻ ഗൗതം ബാബുവാണ്. എഡിറ്റിംഗ് ശ്രീരാഗ് കേശവ്, ആർട്ട് ഡയറക്ടർ – ഹരിപ്രസാദ്.
സി. പി, ക്രിയേറ്റീവ് ഡയറക്ടർ -ഹേമന്ത് നാരായണൻ, പി.ആർ.ഒ -സുനിത സുനിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അമൽ കൃഷ്ണ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]