
നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘സ്വയംഭൂ’വിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രമുഖ അഭിനേതാക്കൾ അടങ്ങുന്ന ആക്ഷൻ സീക്വൻസാണ് ടീം ഇപ്പോൾ ചിത്രീകരിക്കുന്നത്. വിയറ്റ്നാമീസ് ഫൈറ്റേഴ്സ് ഉൾപ്പെടെ 700 കലാകാരന്മാരെ ഉൾപ്പെടുത്തി, രണ്ട് വലിയ സെറ്റുകളിലായ് യുദ്ധ സീക്വൻസ് ചിത്രീകരിച്ചിരിക്കുന്ന 12 ദിവസത്തെ ചിത്രീകരണത്തിന് 8 കോടിയാണ് ബജറ്റ്. സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നാണിത്.
പിക്സൽ സ്റ്റുഡിയോയുടെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്ററിൽ യുദ്ധക്കളത്തിലേക്ക് കടക്കുന്നതിന് മുൻപായ് ജനക്കൂട്ടത്തെ നോക്കുന്ന നിഖിലിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് നിഖിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
‘കാർത്തികേയ 2’വിലൂടെ ജനപ്രീതി നേടിയ നിഖിൽ സിദ്ധാർത്ഥയുടെ ഇരുപതാമത്തെ ചിത്രമാണ് ‘സ്വയംഭൂ’. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായ് ആയോധന കലകൾ, കുതിരസവാരി എന്നിവയിൽ തീവ്രപരിശീലനം താരം നടത്തിയിരുന്നു. സംയുക്തയും നഭ നടേഷുമാണ് നായികർ. ‘കെജിഎഫ്’, ‘സലാർ’ ഫെയിം രവി ബസ്രൂർ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എം പ്രഭാഹരനാണ്.
കോ-ഡയറക്ടർ: വിജയ് കാമിഷെട്ടി, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]