
ജോയി മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച പ്രേക്ഷക ശ്രദ്ധയോടെ തീയേറ്ററിൽ പ്രദർശനം തുടരുന്ന ‘സ്വരം എന്ന ചിത്രത്തിലൂടെ യുവ സംഗീത സംവിധായകനായ ഹരികുമാർ ഹരേറാം ഗായകനാവുന്നു. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ച ഹരികുമാർ ഹരേറാം രണ്ട് ഗാനങ്ങളാണ് ആലപിച്ചിരിക്കുന്നത്.
ഷാര ഗിരീഷും ചേർന്ന് ഹരികുമാർ ആലപിച്ച ആകാശമേലാപ്പിൽ എന്ന പ്രണയഗാനം ശ്രദ്ധ നേടിയിരുന്നു. കൂടാതെ താളശ്രുതി എന്ന സെമിക്ലാസിക് ഗാനവും ശ്രദ്ധേയമായിട്ടുണ്ട്. മലയാളത്തിന് പുറമെ ‘ദി ബ്ലാക്ക് മൂൺ, ഡെയ്ഞ്ചർ സോൺ തുടങ്ങി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഹരികുമാർ പിന്നണി പാടിക്കഴിഞ്ഞു. സംഗീതത്തിനും ആലാപനത്തിനും പുറമെ ഗാനരചനയിലും ഹരികുമാർ ഹരേറാം വ്യക്തിമുദ്ര കാഴ്ചവച്ചിട്ടുണ്ട്.
എ പി നളിനൻറെ തിരക്കഥയിൽ നിഖിൽ മാധവ് സംവിധാനം ചെയ്ത ചിത്രമാണ് സ്വരം. രണ്ട് സംഗീത സംവിധായകരുള്ള ഈ ചിത്രത്തിൽ എ പി നളിനൻ, പ്രമോദ് വെള്ളച്ചാൽ എന്നിവർ രചിച്ച മൂന്ന് ഗാനങ്ങൾക്കാണ് ഹരികുമാർ സംഗീതം നിർവഹിച്ചത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി പന്ത്രണ്ട് ചിത്രങ്ങളിൽ ഹരികുമാർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. 2017 ൽ സഖാവിൻറെ പ്രിയസഖി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. പി.ആര്.ഒ- സുമേരന്‍.
.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]