
മനുഷ്യസമൂഹത്തിലെ സ്നേഹത്തിൻ്റെ, സൗഹൃദത്തിൻറെ, പ്രണയത്തിൻറെ, വേദനകളുടെ, നിസ്സഹായതകളുടെ, വഞ്ചനയുടെ, ജാതിയുടെ ഒക്കെ ഉള്ളുലയ്ക്കുന്ന കഥയുമായി പ്രേക്ഷകരെ അമ്പരപ്പിച്ച ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ ചിത്രം ‘ചാവേർ’ മലയാളികൾക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ബെംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്കാരമാണ് ചാവേർ സ്വന്തമാക്കിയത്.
320 സിനിമകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 36 സിനിമകളാണ് ഇന്ത്യൻ സിനിമ കോംപറ്റീഷൻ വിഭാഗത്തിൽ മത്സരിച്ചത്. അതിൽ നിന്നുമാണ് ചാവേർ മൂന്നാം സ്ഥാനം നേടിയെടുത്തത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ പ്രശസ്തമായ ബെംഗളൂരു ഫിലിം ഫെസ്റ്റിവലിൽ നിന്നും ഇത്തരത്തിൽ ഒരു പുരസ്കാരം നേടാൻ സാധിച്ചുവെന്നത് ചാവേറിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]