
അവർ ഒൻപതുപേരും ത്രില്ലടിച്ച് കാത്തിരിക്കുകയായിരുന്നു, ആ ‘ബോയ്സി’ന്റെ വരവിനായ്. പോളണ്ടിൽനിന്ന് സുധീഷ് എത്തിയതോടെ പിന്നെ ക്ലൈമാക്സിലെ നായകൻ അനിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഖത്തറിൽനിന്ന് അനിലും മഞ്ഞുമ്മലിൽ എത്തിയതോടെ ആ 11 പേരും സന്തോഷത്തോടെ കൈകോർത്ത് പറഞ്ഞു… “ഇതാ, ഞങ്ങളാണ് മഞ്ഞുമ്മൽ ബോയ്സ്…”
സിനിമയെ വെല്ലുന്ന സന്തോഷത്തിലും ത്രില്ലിലുമായിരുന്നു തിങ്കളാഴ്ച പകലിൽ മഞ്ഞുമ്മലിൽ ആ സൗഹൃദക്കൂട്ടത്തിന്റെ ഒത്തുചേരൽ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ വന്നശേഷം ആ സിനിമയുടെ കഥയ്ക്ക് ആധാരമായ മഞ്ഞുമ്മലിലെ യഥാർഥ കൂട്ടുകാർ എല്ലാവരും ഒത്തുകൂടിയത് ആദ്യം.
പോളണ്ടിലെ വഡോവൈസിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിചെയ്യുന്ന സുധീഷ് കുറച്ച് ദിവസം മുൻപ് നാട്ടിലെത്തി. ഖത്തറിൽ ജോലി ചെയ്യുന്ന അനിലിന് ലീവ് കിട്ടി നാടണയാനായത് തിങ്കളാഴ്ചയാണ്.
2006-ൽ കൊടൈക്കനാലിലേക്ക് ടൂർ പോയപ്പോൾ ഗുണാ കേവിൽ വീണ സുഭാഷിനെ കുഴിയിലിറങ്ങി സിജു സാഹസികമായി രക്ഷിച്ചതാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]