മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്നം ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് സിനിമാലോകം നോക്കി കാണുന്നത്.1987-ല്‍ മണിരത്നം സംവിധാനം ചെയ്ത ‘നായകനാ’ണ് ഇതിന് മുന്‍പ് മണിരത്നം- കമല്ഹാസന് കൂട്ടുകെട്ടിലെത്തിയ ചിത്രം. ‘നായകനി’ലെ അഭിനയത്തിന് കമല്ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ഇപ്പോള്‍ കെ.എച്ച് 234 എന്ന് അറിയപ്പെടുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് വൈകീട്ട് 5 മണിയ്ക്ക് നടക്കും. കമല്‍ഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്.
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന് എ.ആര് റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്ഹാസന്, മണിരത്നം, ആര് മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
തൃഷ, ദുല്‍ഖര്‍ സല്മാന്, ജയം രവി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മണിരത്നത്തോടൊപ്പം തൃഷ ‘യുവ’, ‘പൊന്നിയിന്‍ സെല്വന്’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കമല്‍ ഹാസനൊപ്പം ‘തൂങ്കാ വനം’, ‘മന്മദന് അമ്പ്’ എന്നീ ചിത്രങ്ങളില്‍ തൃഷ അഭിനയിച്ചിട്ടുണ്ട്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ജയം രവിയും ‘ഓകെ കണ്മണി’യില്‍ ദുല്‍ഖറും മണിരത്നത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്, മണിരത്നം, ജി മഹേന്ദ്രന്, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് കെഎച്ച് 234 നിര്‍മ്മിക്കുന്നത്.
കമല്‍ ഹാസന്-ശങ്കര്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ 2 അണിയറയിലാണ്. നാഗ് അശ്വിന് സംവിധാനം ചെയ്ത് പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്കി 2898 എഡി’യിലും കമല്‍ ഹാസന് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]