
പ്രഭാസ് നായകനാകുന്ന ‘സലാർ’ നേരത്തെ പ്രഖ്യാപിച്ച സമയത്തുതന്നെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഷാരൂഖ് ഖാൻ നായകനാകുന്ന ‘ഡങ്കി’യുമായുള്ള ക്ലാഷ് റിലീസ് ഒഴിവാക്കാൻ സലാറിന്റെ അണിയറപ്രവർത്തകർ തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഡിസംബർ 22-ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരങ്ങൾ.
സലാറിന്റെ ട്രെയിലർ നവംബർ അവസാനമോ ഡിസംബർ ആദ്യമോ റിലീസ് ചെയ്യുമെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല എക്സിൽ കുറിച്ചു. ചിത്രം നേരത്തെ പ്രഖ്യാപിച്ച തീയതിയിൽ തന്നെ തിയേറ്ററുകളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെജിഎഫ് സീരിസിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ‘ഡങ്കി’യിൽ തപ്സി പന്നുവാണ് ഷാരൂഖ് ഖാന്റെ നായികയായെത്തുന്നത്. പത്താന്, ജവാന് എന്നീ രണ്ട് എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷമെത്തുന്ന ഡങ്കിയുടെ ക്രിസ്മസ് റിലീസിലൂടെ 2023 ലെ ഹാട്രിക് നേടാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ രാജ്കുമാര് ഹിരാനി ഫിലിംസും, ജിയോ സ്റ്റുഡിയോയും ചേര്‍ന്ന് ആണ് ഡങ്കി നിര്‍മിക്കുന്നത്.
ഡിസംബർ 22-ന് തന്നെയാണ് ഡങ്കിയും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും ഒരേസമയം റിലീസ് ചെയ്യുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. വൻ ഹെെപ്പിലാണ് ഇരുചിത്രങ്ങളും എത്തുന്നതെന്നതാണ് പ്രത്യേകത. ബോളിവുഡ് മാർക്കറ്റ് കണക്കിലെടുത്ത് സലാർ റിലീസ് മാറ്റിവെക്കുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]