
നൂറ് കോടിയും ആയിരം കോടിയും കടന്ന് ബോക്സ് ഓഫീസില്‍ പല ചിത്രങ്ങളും തരംഗം തീര്‍ക്കുകയാണ്. ഇതോടൊപ്പം അഭിനേതാക്കളുടെ താരമൂല്യവും കുത്തനെ ഉയരുകയാണ്. പ്രമുഖ അഭിനേതാക്കള്‍ അവരുടെ പ്രതിഫലം അതിനനുസരിച്ച് വര്‍ധിപ്പിക്കുന്നുമുണ്ട്. സിനിമ മേഖലകളില്‍ മാത്രമല്ല ടെലിവിഷന്‍ ഷോകളിലും സമാനമാണ് സ്ഥിതി. ടിവി ഷോയില്‍ അവതാരകരായെത്തുന്ന നടന്മാരും കോടികളാണ് പ്രതിഫലം വാങ്ങുന്നത്. പ്രമുഖ ടിവി ഷോയായ ബിഗ് ബോസില്‍ നിന്ന് സല്മാന് ഖാന് കോടികള്‍ പ്രതിഫലം വാങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബിഗ് ബോസ് 18-ന്റെ പുതിയ സീസണ് ആരംഭിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. സീസണിലെ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്നതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അതേസമയം ഷോയില്‍ സല്മാന് വന്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു മാസം ഏകദേശം 60 കോടി രൂപയോളമാണ് സല്‍മാന്റെ പ്രതിഫലം.
കഴിഞ്ഞ സീസണിനേക്കാളും താരം പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. ഓരോ എപ്പിസോഡില്‍ നിന്നും ലഭിക്കുന്ന തുകയും ലംപ് സം കോണ്‍ട്രാക്ട് വഴിയുള്ളതും ഉള്‍പ്പെടെ ഏകദേശം 60 കോടി രൂപയാണ് സൂപ്പര്‍ താരത്തിന് ലഭിക്കുന്നത്. കഴിഞ്ഞ സീസണിന് സമാനമായി 15 ആഴ്ചകള്‍ ഷോ നീണ്ടുപോയാല്‍ 250 കോടി രൂപയോളം കിട്ടും. ഷോയുടെ അവതാരകനായെത്തിയ ഘട്ടത്തില്‍ ഒരു സിനിമയുടെ പ്രതിഫലമായി താരം വാങ്ങിച്ചിരുന്നത് ഏകദേശം 10 കോടി രൂപയായിരുന്നു. ഇന്ന് 150 കോടിയായി അത് ഉയര്‍ന്നിട്ടുണ്ട്.
ഒരു പതിറ്റാണ്ടിലധികമായി ബോളിവുഡിലെ സൂപ്പര്‍താരം ഈ ഷോയില്‍ അവകാരകനായെത്തിയിട്ട്. അര്‍ഷാദ് വര്സിയ്ക്കും അമിതാഭ് ബച്ചനും ശേഷമാണ് ടെലിവിഷന്‍ ഷോയില്‍ സല്മാന് കടന്നുവരുന്നത്. ഹോസ്റ്റിങ് ചുമതലകളില്‍ നിന്ന് സല്മാന് ഒഴിയുമ്പോഴൊക്കെ ഷോയുടെ റേറ്റിങ്ങിലും വന്‍ ഇടിവാണ് ഉണ്ടാകാറുള്ളത്. ടിവി ഷോകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരിലൊരാളുമാണ് സൽമാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]