ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ രൺബീർ കപൂറിന് നിർദേശം. മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷൻഎന്ന ഗെയിമിങ് ആപ്പ് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ ഏജൻസി രൺബീറിന് സമൻസ് അയച്ചിരിക്കുന്നത്.
അനധികൃത വാതുവെപ്പു വെബ്സൈറ്റുകൾ സജ്ജീകരിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളെ സഹായിക്കുകയാണ് മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷൻ. കഴിഞ്ഞ മാസമാണ് ഇ.ഡി മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ട് 417 കോടി രൂപ മൂല്യമുള്ള വസ്തുവകകൾ പിടിച്ചെടുത്തത്.
ഛത്തീസ്ഗഢിലെ ഭിലായിൽനിന്നുള്ളവരാണ് മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷന്റെ പ്രൊമോട്ടർമാർ. ഈ ആപ്ലിക്കേഷന് പ്രചാരണം നൽകിയതിനാണ് രൺബീർ കപൂറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചിരിക്കുന്നത്. ഈ മാസം ആറിനാണ് താരം ഇ.ഡിക്ക് മുമ്പിലെത്തേണ്ടത്.
Content Highlights: ED summons actor Ranbir Kapoor, online betting app case
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]