രജനികാന്ത് നായകനായെത്തിയ നെൽസൻ ചിത്രം ‘ജയിലർ’ ഒ.ടി.ടിയിലേയ്ക്ക്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാകും ചിത്രം ഒ.ടി.ടിയിലെത്തുക. നിരവധി ബോക്സോഫീസ് റെക്കോർഡുകൾ സ്വന്തമാക്കിയ ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. ഈയടുത്ത് ചിത്രത്തിന്റെ എച്ച്.ഡി പ്രിന്റ് ചോർന്നത് നിർമാതാക്കൾക്ക് തിരിച്ചടിയായിരുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ രജനീകാന്തിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്.
വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജയിലർ’. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]