വിജയ് നായകനാകുന്ന ലോകേഷ് ചിത്രം ‘ലിയോ’യിലെ രണ്ടാം ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 19-ന് ഗാനം പുറത്തിറങ്ങുമെന്നാണ് വിവരങ്ങൾ. സെപ്റ്റംബറിൽ മലേഷ്യയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം നിർവഹിക്കുന്നത്. ആയിരത്തോളം നര്‍ത്തകര്‍ അണിനിരന്ന ചിത്രത്തിലെ ആദ്യ ഗാനം ‘നാ റെഡി’ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. വിഷ്ണു എടവന്‍ രചിച്ച ഗാനം വിജയ് ആണ് ആലപിച്ചത്. സോണി മ്യൂസിക് എന്റര്‍ടൈന്‍മെന്റിന്റെ ലേബലിലാണ് ഗാനം പുറത്തിറങ്ങിയത്. രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണെന്നാണ് വിവരങ്ങൾ. ചിത്രത്തിൽ രണ്ടുഗാനങ്ങൾ മാത്രമേ ഉള്ളൂവെന്നും സൂചനയുണ്ട്.
ലിയോയിലെ പുതിയ ഗാനത്തിനായി ഏറെ നാളായി ആരാധകർ കാത്തിരിക്കുകയാണ്. പുതിയ ഗാനം റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ് ടാഗ് ക്യാമ്പെയ്നുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒക്ടോബർ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്ജുന്, മന്‍സൂര്‍ അലി ഖാന് എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ലിയോയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് ലിയോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]