
ജീവനോടെ തിരിച്ചുവരാന്‍ കാരണം ഭര്‍ത്താവാണെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും വ്യക്തമാക്കി ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കല്പന രാഘവേന്ദ്ര. അമിതമായി ഉറക്കഗുളികകള്‍ കഴിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതിനേത്തുടർന്ന് കല്പനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പഠനത്തിന്റെയും കരിയറിന്റെയും സമ്മര്‍ദ്ദത്തിന്റെ ഫലമായി കുറച്ചു വര്‍ഷങ്ങളായി ശരിയായ ഉറക്കം ലഭിക്കാറില്ല. ഇതിന് ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമാണ് മരുന്ന് കഴിക്കുന്നത്. എന്നാൽ മരുന്നിന്റെ ഡോസ് കൂടിപ്പോയെന്നും അവര്‍ ആശുപത്രിയില്‍നിന്ന് പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
കല്പന രാഘവേന്ദ്രയുടെ വാക്കുകള്‍; എന്നെക്കുറിച്ചും ഭര്ത്താവിനെത്തുറിച്ചും ചില തെറ്റായ വസ്തുത പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തുന്നതിനാണ് ഈ വീഡിയോ. ഈ പ്രായത്തില്‍ ഞാന്‍ പി.എച്ച്.ഡി., എല്‍.എല്‍.ബി എന്നിങ്ങനെ വിവിധ കോഴ്സുകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സംഗീത കരിയറിലും അതീവശ്രദ്ധാലുവാണ്. അതിനാല്‍ തന്നെ സമ്മര്‍ദ്ദം കൂടുതലായതിനാല്‍ എനിക്ക് കുറേ വര്‍ഷമായി ശരിയായി ഉറക്കം ലഭിക്കാറില്ല. ഇക്കാര്യത്തില്‍ ചികിത്സ തേടിയപ്പോള്‍ ഡോക്ടറാണ് മരുന്ന് കഴിക്കാന്‍ ആവശ്യപ്പെട്ടത്.
ആ ദിവസം മരുന്നിന്റെ ഡോസ് കൂടിപ്പോയതിനാല്‍ ഞാന്‍ അബോധാവസ്ഥയിലായി. പക്ഷേ ഇന്നു ഞാന്‍ ജീവനോടെ തിരിച്ചുവന്ന് എല്ലാവരോടും സംസാരിക്കുന്നു എങ്കില്‍ അതിന് കാരണം എന്റെ ഭര്‍ത്താവാണ്. എന്നെ രക്ഷപെടുത്താന്‍ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. കൃത്യമായ സമയത്ത് അദ്ദേഹം എന്നെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. അതിനാലാണ് ഞാന്‍ രക്ഷപെട്ടത്. തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുത്. എനിക്ക് വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒന്നുമില്ല. ദൈവത്തിന്റെ അനുഗ്രഹത്താല്‍ പ്രസാദ് പ്രഭാകറിനെ ഭര്‍ത്താവായി ലഭിച്ചു. സ്നേഹമുള്ള ദയാപ്രസാദിനെപ്പോലെ ഒരു മകളെ ലഭിച്ചു.
നേരത്തെ തന്നെ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന പ്രചാരണങ്ങള്‍ കല്പന രാഘവേന്ദ്ര നിഷേധിച്ചിരുന്നു. എട്ട് ഗുളികകള്‍ കഴിച്ചിട്ടും ഉറങ്ങാനാവുന്നുണ്ടായിരുന്നില്ലെന്ന് കല്പന രാഘവേന്ദര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞിരുന്നു. ഒട്ടും ഉറങ്ങാന്പറ്റാതെയായപ്പോള് വീണ്ടും പത്ത് ഗുളികകള്‍കൂടി കഴിച്ചു. അതോടെ ബോധരഹിതയായി വീണു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]