
മുകേഷ് അംബാനിയുടെ മകൻ രാധിക മെര്‍ച്ചന്റിന്റെയും ആഡംബര പ്രീവെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്ന് വെക്കാന്‍ ഉറച്ച വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ പറഞ്ഞു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് കങ്കണ പറഞ്ഞു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോണ്‍, ആമിർ ഖാൻ, ആലിയ ഭട്ട്, രാംചരൺ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തെങ്കിലും കങ്കണ ചടങ്ങിന് എത്തിയിരുന്നില്ല. ചടങ്ങിലെ താരങ്ങളെല്ലാം നൃത്തം ചെയ്ത വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ടാണ് വെെറലായത്.
‘നിരവധി തവണ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. ഒരുപാട് പ്രലോഭനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാൻസ് കളിക്കില്ല. അവാര്‍ഡ് ചടങ്ങുകള്‍ പോലും ഞാൻ വേണ്ടെന്നുവെച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്ന് വെക്കാൻ ഉറച്ച വ്യക്തിത്വവും അന്തസ്സും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സ്വത്ത് സത്യസന്ധതയാണെന്ന് യുവതലമുറ മനസിലാക്കണണം’, കങ്കണ കുറിച്ചു.
പ്രതിഫലമായി കോടികൾ തന്നാലും വിവാഹാഘോഷങ്ങളിൽ പാടില്ലെന്ന് പറഞ്ഞ ഗായിക ലത മങ്കേഷ്കറുടെ വാർത്തയും കുറിപ്പിനൊപ്പം പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ പരോക്ഷമായി പരിഹസിക്കുന്നതാണ് കങ്കണയുടെ പ്രതികരണമെന്ന് ആരാധകർ പറയുന്നു. കങ്കണയെ പിന്തുണച്ചും എതിർത്തും നിരവധിയാളുകളാണ് എത്തുന്നത്.
ഇതുവരെ കാണാത്ത തരത്തിലുള്ള പ്രീ വെഡ്ഡിങ് ആഘോങ്ങള്ക്കാണ് മൂന്ന് ദിവസം ഗുജറാത്തിലെ ജാംനഗര്‍ സാക്ഷ്യം വഹിച്ചത്. റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെ ഇളയ മകന് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് മുന്നോടിയായാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്സ്, റിഹാന തുടങ്ങി ബോളിവുഡ് താരങ്ങള്‍ വരെ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും അതിഥികളായെത്തി. ഷാരൂഖ് ഖാനും സല്മാന് ഖാനും ആമിര്‍ ഖാനും വേദിയില്‍ ഒരുമിച്ച് നൃത്തം ചെയ്തു. ദീപികയും രണ്‍വീറും രണ്‍ബീറും ആലിയയുമെല്ലാം റൊമാന്റിക് നൃത്തച്ചുവടുകളുമായി വേദിയിലെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]