സനം തേരി കസം വീണ്ടും തീയറ്ററുകളിലെത്തുന്നു. വെള്ളിയാഴ്ച മുതലാണ് ചിത്രത്തിന്റെ രണ്ടാം വരവ്. ഹർഷവർദ്ധൻ റാണെയും മാവ്റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം രാധിക റാവുവും വിനയ് സപ്രുവും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. 2016ലാണ് ചിത്രം പുറത്തിറങ്ങിയത്.
ആദ്യം ചിത്രം തീയറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണുണ്ടായത്. പിന്നീട് തീയറ്ററുകളിൽ ഉദ്ദേശിച്ച വിജയം നേടാൻ കഴിയാതെ പ്രദർശനം അവസാനിപ്പിച്ചു. എന്നാൽ ഒമ്പതുവർഷങ്ങൾക്കിപ്പുറം യുവതയുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി സനം തേരി കസം മാറി. ചിത്രം ഒടിടിയിലെത്തിയതോടെ പ്രേക്ഷകർ ഏറ്റെടുത്തു.
രണ്ടാംവരവിൽ ചിത്രം റെക്കോഡുകൾ ഭേദിക്കുമെന്നാണ് റിപ്പോർട്ട്. മുൻകൂർ ബുക്കിങിൽ ചിത്രം ആദ്യ ദിനം 20,000 ടിക്കറ്റുകൾ വിറ്റഴിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 39,000 ടിക്കറ്റുകൾ വിറ്റഴിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ബദാസ് രവി കുമാർ, ലവ്യാപ, ഇന്റർസ്റ്റെല്ലാർ (റീ-റിലീസ്) ചിത്രങ്ങളും വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നുണ്ട്.
ലവ്യാപ, ഇന്റർസ്റ്റെല്ലാർ ചിത്രങ്ങളെക്കാൾ കൂടുതൽ ബുക്കിങ്ങാണ് സനം തേരി കസം നേടുന്നതെന്നാണ് വിവരം. മിനിമം ടിക്കറ്റ് നിരക്ക് കണക്കാക്കിയാൽ പോലും ആദ്യദിന കളക്ഷൻ 2 കോടി കടക്കും. ഇത് ആദ്യ വരവിലെ ആദ്യ ദിവസത്തെ ഒരു കോടി രൂപയുടെ കളക്ഷനെ മറികടക്കുന്നതാണ്. കൂടാതെ, യേ ജവാനി ഹേ ദീവാനി റീ-റിലീസിന്റെ ആദ്യ ദിന കളക്ഷൻ 1.15 കോടിയെ ചിത്രം മറികടക്കുമെന്നും റിപ്പോർട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]