കളക്ഷൻ റെക്കോഡുകളെല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ബി. സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത അല്ലു അർജുൻ ചിത്രം പുഷ്പ 2. ഇപ്പോഴിതാ, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വാർത്തയുമായാണ് നിർമാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ജനുവരി 11 മുതൽ 20 മിനിറ്റ് അധികമുള്ള ചിത്രമായിരിക്കും പ്രദർശിപ്പിക്കുക. റീലോഡഡ് വേർഷൻ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ, ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ 40 മിനിറ്റ് ആയി ഉയരും.
ദിവസങ്ങൾക്ക് മുമ്പ് പുഷ്പ 2-ന്റെ ആഗോള കളക്ഷൻ 1799 കോടി പിന്നിട്ട വിവരം നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചിരുന്നു. ആഗോളതലത്തിൽ 2000 കോടി മറകടക്കുകയെന്ന ലക്ഷ്യത്തിലാണ് നിർമാതാക്കൾ. നിലവിൽ ആമിർ ഖാൻ നായകനായ ദംഗൽ മാത്രമാണ് 2000 കോടിയെന്ന അദ്ഭുത സംഖ്യയിലെത്തി നിൽക്കുന്ന ഇന്ത്യൻ ചിത്രം.
മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണിത്. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]