സിനിമാപ്രേമികളുടെ ഇഷ്ട താരസഹോദരന്മാരാണ് സൂര്യയും കാർത്തിയും. എങ്കിലും ഇരുവരും ഒരുമിച്ചഭിനയിക്കുന്നത് കാണാനുള്ള ഭാഗ്യം ഇതുവരെ ആരാധകർക്ക് കിട്ടിയിട്ടില്ല. ഇപ്പോഴിതാ, കങ്കുവാ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ സൂര്യ പറഞ്ഞ വാക്കുകൾ വൻ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
താരസഹോദരന്മാരെ എന്ന് സ്ക്രീനിൽ ഒന്നിച്ചുകാണാമെന്ന ചോദ്യത്തിന് ഒരു സ്വകാര്യമുണ്ട് എന്നായിരുന്നു സൂര്യയുടെ മറുപടി. ഇപ്പോൾ ഞാൻ അത് പറയുന്നില്ല. അടുത്ത് തന്നെ നിങ്ങൾ ആ സ്വകാര്യം അറിയുമെന്നും താരം കൂട്ടിച്ചേർത്തു. വൻ ആർപ്പുവിളികളോടെയാണ് ആരാധാകർ സൂര്യയുടെ വാക്കുകളെ ഏറ്റെടുത്ത്. സാമൂഹികമാധ്യമങ്ങളിൽ ഇതിനോടകം ഈ പ്രഖ്യാപനം വൈറലായിട്ടുണ്ട്.
പിരീഡ് ആക്ഷന് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ കങ്കുവ നവംബർ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ തിയേറ്ററുകളിലെത്തും. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തിയേറ്ററുകളിലെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം, 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]