
മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുക്കാന്‍ നടന് മോഹന്‍ലാലെത്തി. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള് നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി.
അമൃത വിശ്വവിദ്യാപീഠം കാമ്പസിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഒരേ സമയം 25,000-ത്തിലധികം പേര്‍ക്ക് ഇരുന്ന് ആഘോഷപരിപാടികള്‍ കാണാനുള്ള സൗകര്യമുണ്ട്.
കൂടാതെ എല്‍.ഇ.ഡി. സ്ക്രീനിലൂടെ ചടങ്ങുകള്‍ കാണാനുള്ള സൗകര്യവുമുണ്ട്.
സുരക്ഷാമുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഡി.ഐ.ജി. ആര്.നിശാന്തിനി, സിറ്റി പോലീസ് കമ്മിഷണര്‍ മെറിന് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാവിലെ അമൃതപുരിയിലെത്തിയിരുന്നു.
തുടര്‍ന്ന് പോലീസ്, ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമുതലാണ് ജന്മദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്.
പുലര്‍ച്ചെ അഞ്ചിന് മഹാഗണപതിഹോമം, ഏഴിന് സത്സംഗം, 7.45-ന് സംഗീതസംവിധായകന് രാഹുല്‍ രാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഒന്‍പതിന് ഗുരുപാദപൂജ എന്നിവ നടന്നു. തുടര്‍ന്ന് മാതാ അമൃതാനന്ദമയി ജന്മദിനസന്ദേശം നല്കി.
ധ്യാനം, വിശ്വശാന്തി പ്രാര്‍ഥന എന്നിവയുമുണ്ടാകും. സാംസ്കാരിക സമ്മേളനത്തില്‍ 193 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
അമേരിക്കയിലെ ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറവും മൈക്കല്‍ ഡ്യൂക്കാക്കിസ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വേള്‍ഡ് ലീഡര്‍ ഫോര്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി പുരസ്കാരം മാതാ അമൃതാനന്ദമയിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് അമൃതകീര്‍ത്തി പുരസ്കാരവിതരണം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, അമൃതശ്രീ തൊഴില്‍ നൈപുണ്യ വികസനകേന്ദ്രങ്ങളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 5,000 സ്ത്രീകള്‍ക്കുള്ള ബിരുദദാന വിതരണം, 300 പേര്‍ക്ക് നല്കുന്ന ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹവിവാഹം, നാലുലക്ഷം പേര്‍ക്കുള്ള വസ്ത്രദാനം എന്നിവയുണ്ടാകും.
Content Highlights: Mohanlal seeks blessing from matha amruthamayi on her birthday, video
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]