
കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് രജിസ്റ്റർചെയ്ത ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി.
പരാതിയിൽ ആരോപിക്കുന്ന സംഭവം 2009-ൽ ജാമ്യംകിട്ടുന്ന കുറ്റമായിരുന്നെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി. വിജയഭാനു ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനും ഇത് അംഗീകരിച്ചു. തുടർന്ന് ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി തീർപ്പാക്കുകയായിരുന്നു. ഇതോടെ, കേസിൽ അറസ്റ്റുചെയ്താലും രഞ്ജിത്തിനെ ജാമ്യത്തിൽ വിടണം.
‘പാലേരി മാണിക്യം’ സിനിമയുടെ ഓഡിഷനായി വിളിച്ചുവരുത്തിയ നടിയുടെ ശരീരത്തിൽ എറണാകുളത്തെ ഫ്ലാറ്റിൽവെച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സ്പർശിച്ചു എന്നാണ് പരാതി. ഇതിന് ചുമത്തുന്ന ശിക്ഷാനിയമത്തിലെ വകുപ്പ് 354 അന്ന് ജാമ്യംകിട്ടുന്ന കുറ്റമായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]