
ഇന്ത്യയില്‍ സിനിമയില്‍ ജനപ്രീതി നേടിയ സിനിമാറ്റിക് യൂണിവേഴ്സുകളില്‍ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ്. ഏക് ദ ടൈഗര്ട, ടൈഗര്‍ സിന്ദാ ഹെ, ടൈഗര്‍ 3, വാര്, പഠാന് തുടങ്ങിയ സിനിമകളാണ് ഈ യൂണിവേഴ്സില് നിന്ന് ഇതിനകം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ സ്പൈ യൂണിവേഴ്സിലെ ആദ്യ നായികാ പ്രാധാന്യമുള്ള ചിത്രമായ ‘ആല്‍ഫ’യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആലിയ ഭട്ടും ഷര്‍വരി വാഗും ഏജന്റുമാരായെത്തുന്ന ചിത്രം റിലീസ് ചെയ്യുന്നത് അടുത്ത വര്‍ഷം ഡിസംബര്‍ 25-നാണ്. ദി റെയില്‍വേ മെന്‍ സംവിധാനം ചെയ്ത ശിവ് റവെയ്ലാണ് ആല്‍ഫയുടെ സംവിധായകന്.
യൂണിവേഴ്സലിലെ മുന്‍ ചിത്രങ്ങള്‍പോലെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും ആല്‍ഫയും. ഇതിനകം ചിത്രീകരണം ആരംഭിച്ചിട്ടുള്ള സിനിയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ രംഗങ്ങളില്‍ അഭിനയിക്കാനായി കഠിനപരിശീലനമാണ് ആലിയയും ഷര്‍വരിയും പൂര്‍ത്തിയാക്കിയത്.
ടൈഗര്‍ 3-ക്കുശേഷം ഈ യൂണിവേഴ്സലില്‍ നിന്ന് തിയേറ്ററിലെത്തുക ആല്ഫയല്ല. വാര് 2 റിലീസായ ശേഷമാണ് ആല്‍ഫ തിയേറ്ററിലെത്തുക. അതിനുശേഷം പഠാന് 2-വും ടൈഗര്‍ വേഴ്സസ് പഠാനും വെള്ളിത്തിരയിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]