
യുവ താരങ്ങളില്‍ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ‘മാര്‍ക്കോ’ ക്രിസ്മസിന് തിയേറ്ററുകളിലേക്ക്. മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നാണ് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് അറിയിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതിനുപിന്നാലെ ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ‘വയലന്‍സ് ഇന്‍കമിംഗ് ലെറ്റ്സ് കട്ട് ദ ക്രിസ്മസ് കേക്ക് വിത്ത് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്’ എന്ന പോസ്റ്ററുമായാണ് മാര്‍ക്കോയുടെ റിലീസ് അനൗണ്‍സ്മെന്റ്.
ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് തന്നെയാണ്. നിര്‍മ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിര്‍മ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മലയാളം ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന റിപ്പോര്‍ട്ട്. ആക്ഷന്‍ വലിയ പ്രാധാന്യം നല്കി സംവിധായകന് ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്രൂര് സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. ‘മിഖായേല്‍’ സിനിമയുടെ സ്പിന്‍ഓഫായെത്തുന്ന ‘മാര്‍ക്കോ’യുടെ നിര്‍മ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.
ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന് എം ആര്, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്, കോസ്റ്റ്യും&ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്, പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, സഹ നിര്‍മ്മാതാവ്: അബ്ദുള്‍ ഗദാഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റര്ടെയ്ന്മെന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]