
ഫിലിം ഫെയർ അവാർഡ് സൗത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിലെ മികച്ച നടൻ (ലീഡിങ് റോൾ) പുരസ്കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്. നൻപകൽ നേരത്ത് മയക്കം ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തത്. ജോജു ജോർജ് ആണ് മികച്ച നടൻ (ക്രിട്ടിക്സ്) പുരസ്കാരത്തിനർഹനായത്. ‘ഇരട്ട’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജോജുവിനെത്തേടി ഈ പുരസ്കാരം എത്തിയത്.
ശോഭ ഫിലിം ഫെയർ അവാർഡ് സൗത്ത് മലയാളത്തിലെ മറ്റ് പുരസ്കാരങ്ങൾ:
മികച്ച സിനിമ – 2018, മികച്ച സിനിമ (ക്രിട്ടിക്സ്) – കാതൽ ദി കോർ, മികച്ച സംവിധായകൻ – ജൂഡ് ആന്റണി (2018), മികച്ച നടി – വിൻസി അലോഷ്യസ് (പുരുഷപ്രേതം), മികച്ച നടി (ക്രിട്ടിക്സ്) – ജ്യോതിക (കാതൽ ദി കോർ), മികച്ച സഹനടൻ – ജഗദീഷ് (പുരുഷപ്രേതം), മികച്ച സഹനടി – പൂർണിമ ഇന്ദ്രജിത് (തുറമുഖം), അനശ്വര രാജൻ (നേര്), മികച്ച മ്യൂസിക് ആൽബം – ആർ ഡി എക്സ് (സാം സി എസ്), മികച്ച ഗാനരചയിതാവ് – അൻവർ അലി (എന്നും എൻ കാവൽ – കാതൽ ദി കോർ), മികച്ച പിന്നണി ഗായകൻ – കപിൽ കപിലൻ (നീല നിലവേ – ആർഡിഎക്സ്), മികച്ച പിന്നണി ഗായിക – കെ എസ് ചിത്ര (മുറ്റത്തെ മുല്ല – ജവാനും മുല്ലപ്പൂവും)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]