2025 ൽ പ്രക്ഷേകരിലേക്കെത്തുന്ന ഇന്ത്യൻചിത്രങ്ങളുടെയും വെബ്സീരീസുകളുടെയും പട്ടിക പുറത്തുവിട്ട് അന്തരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. സെയ്ഫ് അലി ഖാൻ നായകനായ ജുവൽ തീഫ്- ദ ഹെയ്സ്റ്റ് ബിഗിൻസ് ഉൾപ്പെടെ ആറു സിനിമകളും 13 വെബ്സീരിസുകളും ഈ വർഷം നെറ്റഫ്ലിക്സ് സ്ട്രീം ചെയ്യും. കൂടാതെ ഒരു ഹൃസ്വ ചിത്രവും അഞ്ചോളം അൺ സ്ക്രിപ്റ്റഡ് സീരീസുകളും പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്കുമാർ റാവു ചിത്രമായ ടോസ്റ്റർ, ഷെഫാലി ഷാ, രസിക ദുഗൽ, രാജേഷ് തായ്ലാങ്ക് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന വെബ് സീരീസ് ഡൽഹി ക്രൈം സീസൺ 3, ഖുഷി കപൂറും ഇബ്രാഹിം അലി ഖാനും അഭിനയിച്ച നാദനിയൻ, ഏറെ പ്രശംസ നേടിയ പരമ്പരയായ കൊഹ്റയുടെ രണ്ടാം സീസൺ, വാണി കപൂറും സുർവീൺ ചൗളയും പ്രധാനകഥാപാത്രങ്ങളാകുന്ന മണ്ടല മർഡർസ്, കീർത്തി സുരേഷും രാധിക ആപ്തെയും ഒന്നിക്കുന്ന അക്ക, നീരജ് പാണ്ഡെയുടെ ഖാക്കി പരമ്പരയുടെ തുടർച്ച എന്നിവ 2025 ൽ നെറ്റ്ഫ്ലിക്സ് പ്രേക്ഷകരിലേക്കെത്തിക്കും.
സിദ്ധാർത്ഥ്, മാധവൻ, നയൻതാര, മീരാ ജാസ്മിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശശികാന്തിൻ്റെ ടെസ്റ്റ്, മല്ലിക് രാമിന്റെ സൂപ്പർ സുബ്ബു, പ്രതീക് ഗാന്ധിയുടെ സാരെ ജഹാൻ സേ അച്ചാ, വിർ ദാസിന്റെ ഫൂൾ വൊള്യം, എന്നിവയും 2025 ലെ പ്രധാന കാഴ്ചകളാണ്.
ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ മൂന്നാം സീസൺ, ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ്റെ സംവിധാന അരങ്ങേറ്റമായ ദി ബാ***ഡിസ് ഓഫ് ബോളിവുഡും പട്ടികയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]