ബോക്സോഫീസില്‍ കുതിപ്പ് തുടര്‍ന്ന് പുഷ്പ 2. ബി. സുകുമാറിന്റെ സംവിധാനത്തില്‍ അല്ലു അര്‍ജുനും ഫഹദ് ഫാസിലും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 800 കോടി കടന്നതായി നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. 800 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമാണ് പുഷ്പ 2.
31 ദിവസം കൊണ്ടാണ് 806 കോടി കളക്ഷന്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് നേടുന്നത്. പുഷ്പ 2 ന്റെ ആഗോള കളക്ഷന്‍ 1800 കോടി പിന്നിട്ടിരുന്നു. ഇന്ത്യയില്‍ നിന്നു മാത്രം 1200 കോടിയാണ് ചിത്രം നേടിയത്.
ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോയിലൂടെ 20 മില്ല്യണിലേറെ ടിക്കറ്റുകളാണ് പുഷ്പയുടേതായി വിറ്റുപോയത്. തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം പുറത്തിറങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ കളക്ഷന്‍ നേടിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണെന്ന് ഇന്‍ഡസ്ട്രി ട്രാക്കിങ് വെബ്സൈറ്റായ സാക്നില്‍ക്ക് ചൂണ്ടിക്കാട്ടുന്നു. 3.85 കോടിയാണ് പുഷ്പയുടെ അന്നത്തെ വരുമാനം. എങ്കിലും, വരുണ്‍ ധവാന്റെ ബേബി ജോണ്‍, മുഫാസ: ദ ലയണ്‍ കിംഗ് തുടങ്ങിയ ശ്രദ്ധേയമായ മറ്റ് റിലീസുകളെ മറികടന്ന് ബോക്സ് ഓഫീസില്‍ പുഷ്പ ആധിപത്യം തുടര്‍ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]