സംവിധായകന് റോഷന് ആന്‍ഡ്രൂസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ദേവയുടെ ടീസര്‍ പുറത്ത്. ഷാഹിദ് കപൂര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവയില്‍ ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് കപൂര്‍ എത്തുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.
മൂന്ന് വര്‍ഷത്തിനിപ്പുറമാണ് ഒരു റോഷന് ആന്‍ഡ്രൂസ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. നിവിന്‍ പോളി നായകനായ മലയാള ചിത്രം സാറ്റര്‍ഡേ നൈറ്റ് ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ജനുവരി 31ന് ചിത്രം തീയേറ്ററില്‍ എത്തുമെന്ന് ടീസര്‍ പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]