90-കളില്‍ ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു ഗോവിന്ദ. വലിയൊരു ആരാധകവൃന്ദം ഗോവിന്ദയ്ക്കുണ്ടായിരുന്നു. ഇപ്പോഴിതാ നടന്റെ ഭാര്യയായ സുനിതാ അഹൂജ താരത്തെ സംബന്ധിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. മകള്‍ ജനിച്ച സമയത്ത് ഗോവിന്ദയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഒരിക്കല്‍ നടി രവീണ ടണ്ടൻ ഗോവിന്ദയെ വിവാഹം കഴിക്കാനുള്ള താത്പര്യം അറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
അദ്ദേഹത്തെ ഞങ്ങള്‍ക്ക് കാണാന്‍ തന്നെ പറ്റാറില്ല. വീട്ടിലേക്ക് വരുന്നത് തന്നെ കുറച്ച് മണിക്കൂര്‍ ഉറങ്ങാനാണ്. മകള്‍ ടിന ജനിച്ച സമയമായിരുന്നു. അതിനാല്‍ ഞാന്‍ അവളോടൊപ്പമായിരുന്നു. അതേസമയം ഗോവിന്ദ ഇങ്ങനെ വിട്ടുനില്‍ക്കുന്നത് തന്നെ അധികം ബാധിച്ചിരുന്നില്ലെന്നും സുനിത പറഞ്ഞു.
അദ്ദേഹത്തിന് ഒരുപാട് ഷൂട്ടിങ്ങുകളുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഷിംല,കശ്മിര് എന്നിവിടങ്ങളിലെല്ലാം പോകുമായിരുന്നു. ഞാനപ്പോള്‍ കുട്ടിക്കൊപ്പമായിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ഷൂട്ടിങ്ങിന് മദ്രാസിലേക്കും ഹൈദരാബാദിലേക്കും കൂടെ ഞങ്ങളും പോയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
നടനെ വിവാഹം ചെയ്യാന്‍ ബോളിവുഡ് നടി രവീണ ടണ്ടൻ താത്പര്യം പ്രകടിപ്പിച്ചതായും അവര്‍ പറഞ്ഞു. ഗോവിന്ദയെ നേരത്തേ കണ്ടുമുട്ടിയിരുന്നെങ്കില്‍ വിവാഹം കഴിക്കുമായിരുന്നുവെന്ന് രവീണ പറഞ്ഞതായി സുനിത വെളിപ്പെടുത്തി. അദ്ദേഹത്തെ കൊണ്ടുപോകൂ, ബാക്കി നിങ്ങളറിയുമെന്ന് മറുപടി നല്‍കിയതായി സുനിത പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]