
പ്രഭാസ് നായകനാവുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം “സലാർ” ന്റെ ട്രെയിലർ യൂട്യൂബിൽ 100 മില്യൺ കാഴ്ചക്കാരെയും കടന്ന് കത്തി പ്പടരുന്നു. ഹോംബാലെ ഫിലിംസിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രമായ “സലാർ“ന്റെ ട്രെയിലർ റിലീസ് ചെയ്ത് റെക്കോർഡ് വേഗത്തിലാണ് യൂട്യൂബ് ട്രെൻഡിങ്ങിൽ എത്തിയത്.
കെജിഎഫ് എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് സലാർ. ചിത്രം ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ഒന്നിക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.
വർധരാജ് മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സൗഹൃദകഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സീസ്ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, നിർമ്മാണം – വിജയ് കിരഗണ്ടൂർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻബറിവ്, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്ഡി. പി ആർ ഒ. മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് -ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്.