
ബെംഗളൂരു: കന്നട സംവിധായകൻ ഗുരുപ്രസാദ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിൽ പോലീസ്. ഗുരുപ്രസാദിനെ സാമ്പത്തികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയതായാണ് പോലീസ് പറയുന്നത്. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
ആരും നുഴഞ്ഞുകയറിയതായുള്ള സൂചനകളില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. അദ്ദേഹം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും സിനിമാനിര്‍മാണവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ടായിരുന്നുവെന്നും ഭാര്യ സൂചിപ്പിച്ചിട്ടുണ്ട്. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പോലീസ് റിപ്പോര്‍ട്ട് പ്രകാരം ഭാര്യ സുമിത്ര ഒക്ടോബര്‍ 25 ന് ഫോണിലാണ് അവസാനമായി ഗുരുപ്രസാദിനെ ബന്ധപ്പൊന്‍ ശ്രമിച്ചത്. എന്നാല്‍ ഫോണെടുത്തില്ല. നവംബര്‍ 3 ഞായറാഴ്ച അപാര്ട്മെന്റില് താമസിക്കുന്ന ജയറാം എന്നയാള്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന കാര്യം ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് പരിശോധിച്ചപ്പോഴാണ് ഗുരുപ്രസാദിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് എസ്.പി സി.കെ ബാബ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രത്തിന് ബോക്സോഫീസില്‍ വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. അടുത്തിടെയാണ് ഗുരുപ്രസാദ് വീണ്ടും വിവാഹിതനായത്. അഡേമ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]