
ബോളിവുഡ് താരം സൽമാൻ ഖാനെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് മുൻകാമുകിയും നടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി. സൽമാനൊപ്പമുണ്ടായിരുന്ന എട്ടുവർഷക്കാലം ദുരിതം നിറഞ്ഞതായിരുന്നുവെന്ന് നേരത്തേ അവർ പറഞ്ഞിരുന്നു. ഇപ്പോഴിതാ സല്മാന് ഖാനെതിരേ ഗുരുതരമായ മറ്റൊരു ആരോപണം ഉന്നയിച്ചിരിക്കുകയാണ് സോമി. ബോളിവുഡ് നടി ഐശ്വര്യ റായിയോട് സല്മാന് അതിക്രമം കാണിച്ചിട്ടുണ്ടെന്നാണ് സോമി പറയുന്നത്. ഗാങ്സ്റ്റർ ലോറൻസ് ബിഷ്ണോയ് സൽമാനേക്കാളും മികച്ചവനാണെന്നും അവർ പറഞ്ഞു.
സല്മാന് എന്നോട് ചെയ്തത് പോലെ മറ്റാരോടും ചെയ്തിട്ടില്ല. എന്നെ ദുരുപയോഗിച്ചതുപോലെ അയാള്‍ കത്രീനയോടും സംഗീതയോടും ചെയ്തിട്ടില്ല. കടുത്ത പുറംവേദന അനുഭവപ്പെട്ട ഞാന്‍ ദീര്‍ഘനാള്‍ കിടപ്പിലായിരുന്നു.എന്റെ അവസ്ഥ കണ്ട് തബു കരഞ്ഞിട്ടുണ്ട്, എന്നാല്‍ സല്മാന് കാണാന്‍ വന്നില്ല.- സോമി പറഞ്ഞു.
ഐശ്വര്യ റായിയോടും സല്മാന് അതിക്രമം കാണിച്ചിട്ടുണ്ടെന്നും സോമി പറഞ്ഞു. ഐശ്വര്യയുടെ തോളില്‍ അയാള്‍ പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. എന്നാല്‍ കത്രീനയോട് എന്ത് ചെയ്തെന്ന് തനിക്ക് ഉറപ്പില്ല. സല്മാന് തന്നോട് ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ ബിഷ്ണോയ് യാണ് അയാളേക്കാളും നല്ലവനെന്നും സോമി പറഞ്ഞു.
ഹം ദില്‍ ദെ ചുകെ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഐശ്വര്യയും സല്‍മാനും പ്രണയത്തിലാവുന്നത്. എനിക്ക് വീട്ടുജോലിക്കാരിയില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. അവരുടെ ബന്ധം പൂവണിയാന്പോകുന്ന ഒന്നാണെന്ന് തനിക്കറിയാമായിരുന്നെന്നും സല്‍മാനുമായുള്ള ബന്ധം വിടാനുള്ള സമയമായെന്ന് മനസിലാക്കിയെന്നും സോമി പ്രതികരിച്ചു.
സൽമാൻ തന്നെ വിലകെടുത്തിയും ചെറുതാക്കിയും സംസാരിക്കാതെ ഒരുദിവസവും പോലും കടന്നുപോയിരുന്നില്ലെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ
സോമി പറഞ്ഞിരുന്നു. വൃത്തികെട്ടവൾ, ബുദ്ധിയില്ലാത്തവൾ എന്നെല്ലാം നിരന്തരം വിളിക്കുമായിരുന്നു. വർഷങ്ങളോളം പൊതുയിടത്തിൽ അദ്ദേഹം തന്നെ കാമുകിയാണെന്ന് അംഗീകരിച്ചിരുന്നില്ല. അങ്ങനെ ചെയ്തപ്പോഴാകട്ടെ സുഹൃത്തുക്കൾക്ക് മുമ്പിൽ വച്ച് നിർത്താതെ അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ തന്നെ സ്നേഹിക്കുകയും കരുതൽ നൽകുകയും ചെയ്യുന്ന ബന്ധങ്ങൾ തിരഞ്ഞെടുത്തു എന്നു പറയുന്നതിൽ മനഃസ്താപം ഇല്ല എന്നും സോമി വ്യക്തമാക്കിയിരുന്നു.
നേരത്തേ ലോറന്‍സ് ബിഷ്ണോയിയെ സോമി അലി ചാറ്റിന് ക്ഷണിച്ചിരുന്നു. സബര്‍മതി ജയിലില്‍ കഴിയുന്ന ബിഷ്ണോയിയുമായി സൂം കോളിനുള്ള ക്ഷണവുമായി സാമൂഹിക മാധ്യമങ്ങളിലാണ് സോമി പ്രത്യക്ഷപ്പെട്ടത്. ഇത് ലോറന്‍സ് ബിഷ്ണോയിക്കുള്ള നേരിട്ടുള്ള സന്ദേശമാണെന്ന അടിക്കുറിപ്പോടെ ബിഷ്ണോയിയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ സോമി അലിയുടെ ക്ഷണം. എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍നിന്ന് സല്മാന് ഖാന് ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് സോമി ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
1999-ലാണ് സോമി അലിയും സല്മാന് ഖാനും തമ്മിലുള്ള ബന്ധം തകരുന്നത്. സല്‍മാനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം മുംബൈ വിട്ട അവര്‍ യുഎസിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]