
തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയുടേയും സാമന്ത റൂത് പ്രഭവും വിവാഹമോചിതരായതുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന പിന്‍വലിച്ചതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും തെലങ്കാന വനംവകുപ്പ് മന്ത്രിയുമായ കൊണ്ട സുരേഖ. ഇരുവരും എന്തുകൊണ്ടാണ് വേര്‍പിരിഞ്ഞതെന്ന് ആര്‍ക്കും അറിയില്ലെന്ന് പറഞ്ഞ അവര്‍, തന്റെ മുന്‍ പ്രസ്താവന സിനിമ മേഖലയിലെ ചില കേന്ദ്രങ്ങളില്‍നിന്നാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, താന്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും ബി.ആര്.എസ്. നേതാവും മുന്‍മന്ത്രിയുമായ കെ.ടി. രാമറാവുവനെ വെറുതെ വിടില്ലെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ, മന്ത്രി അവരുടെ വിവാദപ്രസ്താവന പിന്‍വലിച്ച് താരങ്ങളോട് മാപ്പുപറഞ്ഞിരുന്നു. തന്നെ അപമാനിച്ച കെ.ടി.ആറിനെ ഉദ്ദേശിച്ചായിരുന്ന തന്റെ പരാമര്‍ശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ കെ.ടി.ആറിന് പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സംഭവം വിവാദമായതോടെ സാമന്ത, നാഗചൈതന്യ, പിതാവ് നാഗാര്‍ജുന എന്നിവര്‍ കൊണ്ട സുരേഖയ്ക്കെതിരെ രംഗത്തുവന്നിരുന്നു.
മന്ത്രിയുടെ പരാമര്‍ശങ്ങള്‍ അപഹാസ്യമാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ നാഗചൈതന്യ വ്യക്തമാക്കി. മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണ്. തങ്ങളുടെ വ്യത്യസ്തമായ ജീവിതലക്ഷ്യങ്ങള്‍ കാരണം പക്വതയുള്ള രണ്ട് പ്രായപൂര്‍ത്തിയായ വ്യക്തികള്‍ ബഹുമാനത്തോടെയും സമാധാനത്തോടെയും എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും നാഗചൈതന്യ വ്യക്തമാക്കി. വിവാഹമോചനം വളരേയധികം വേദന നിറഞ്ഞ തീരുമാനമായിരുന്നു. എന്റെ കുടുംബത്തോടും മുന്‍ ഭാര്യയോടുമുള്ള ബഹുമാനം മൂലമാണ് ഇതുവരെ ഒന്നും മിണ്ടാതിരുന്നതെന്നും നാഗചൈതന്യ പറഞ്ഞു.
മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സിനിമാ താരങ്ങളുടെ ജീവിതംകൊണ്ട് എതിരാളികളെ വിമര്‍ശിക്കരുതെന്നും നാഗാര്‍ജുന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച നീണ്ട കുറിപ്പിലൂടെ സാമന്തയും തന്റെ പ്രതികരണം അറിയിച്ചിരുന്നു. കൊണ്ട സുരേഖയുടെ പേരെടുത്തു പറഞ്ഞാണ് സാമന്തയുടെ പ്രതികരണം. ‘കൊണ്ട സുരേഖ, എന്റെ യാത്രയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനെ നിസ്സാരവല്‍ക്കരിക്കരുത്. ഒരു മന്ത്രി എന്ന നിലയില്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന കാര്യം താങ്കള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു. വ്യക്തികളുടെ സ്വകാര്യതയേക്കുറിച്ച് ഉത്തരവാദിത്വബോധവും ബഹുമാനവും പുലര്‍ത്തണമെന്ന് ഞാന്‍ താങ്കളോട് അഭ്യര്‍ഥിക്കുകയാണ്. എന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. അതുസംബന്ധിച്ച ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ തെറ്റായവിധത്തില്‍ ചിത്രീകരിക്കാന്‍ പാടില്ല. കൂടുതല്‍ തെളിച്ചുപറഞ്ഞാല്‍, വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാര്‍ദത്തോടെയും എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി എന്റെ പേര് ദയവായി ഉപയോഗിക്കരുത്. രാഷ്ട്രീയമില്ലാതെയാണ് ഞാന്‍ എക്കാലവും നിലകൊണ്ടിട്ടുള്ളത്, ഇനിയും അങ്ങനെ തുടരാനാണ് ഇഷ്ടപ്പെടുന്നത്’- എന്നാണ് സാമന്ത കുറിച്ചത്.
സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ ബി.ആര് എസ് നേതാവ് കെ.ടി രാമറാവുവിന പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയത്. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്വെന്ഷന് സെന്റര്‍ പൊളിച്ചുമാറ്റാതിരിക്കാന്‍ പകരമായി സാമന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെ.ടി.ആര് ആവശ്യപ്പെട്ടുവെന്നും ഇത് സാമന്ത വിസമ്മതിച്ചതാണ് വിവാഹമോചനത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രി ആരോപിച്ചത്.
2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2018-ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]