
ടെലിവിഷനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അങ്കിത ലോഖണ്ടെ. ഇപ്പോഴിതാ താൻ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവത്തേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ഒരു ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കാനുള്ള ഓഡിഷന് പോയിരുന്നുവെന്നും ഈ ചിത്രത്തിൽ അവസരം ലഭിക്കാൻ നിർമാതാവിനൊപ്പം കിടക്ക പങ്കിടണമെന്നാണ് അവർ ആവശ്യപ്പെട്ടതെന്നും അങ്കിത വെളിപ്പെടുത്തി.
ഒരു ദക്ഷിണേന്ത്യൻ ഭാഷാ ചിത്രത്തിന്റെ ഓഡിഷന് പോയപ്പോഴായിരുന്നു സംഭവം. ആവശ്യപ്പെട്ട പണം റെഡിയാണെന്ന് പറഞ്ഞ് പിന്നീടൊരു ഫോൺകോൾ വന്നു. ഇത്രയും ലളിതമായി ഇതെങ്ങനെ സംഭവിച്ചു എന്നോർത്ത് ഒന്ന് ആശയക്കുഴപ്പത്തിലായിരുന്നു താൻ അപ്പോൾ. അവിടെ പോയിനോക്കിയപ്പോൾ തന്റെ കോർഡിനേറ്ററെ പുറത്തിരുത്തി തന്നോടുമാത്രം മുറിയ്ക്കകത്തേക്കുവരാനാണ് പറഞ്ഞത്. നിങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരും എന്നാണ് അവിടെനിനിന്നയാൾ പറഞ്ഞതെന്നും അങ്കിത പറഞ്ഞു.
“എനിക്കപ്പോൾ 19 വയസുമാത്രമാണ് ഉണ്ടായിരുന്നത്. നല്ലൊരു നടിയാവുകയായിരുന്നു എന്റെ സ്വപ്നം. ആ സമയത്ത് എന്തുതരത്തിലുള്ള വിട്ടുവീഴ്ചയാണ് ചെയ്യേണ്ടതെന്ന് ഞാൻ തിരിച്ചുചോദിച്ചു. ആ സിനിമയുടെ നിർമാതാവിനൊപ്പം കിടക്ക പങ്കിടുകയാണ് വേണ്ടതെന്ന വളച്ചുകെട്ടില്ലാത്ത മറുപടിയാണ് എനിക്ക് എതിർഭാഗത്തുനിന്ന് ലഭിച്ചത്. നിങ്ങളുടെ നിർമാതാവിന് കഴിവുള്ള നടിയെയല്ല, മറിച്ച് കൂടെ കിടക്കാനുള്ള ഒരുവളെയാണ് വേണ്ടതെന്നും എന്നെ ആ കൂട്ടത്തിൽപ്പെടുത്തേണ്ടെന്നും പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു.” അങ്കിത കൂട്ടിച്ചേർത്തു.
ബിഗ് ബോസ് 17-ാം സീസണിലെ മത്സരാർത്ഥികളായിരുന്നു അങ്കിതയും ഭർത്താവ് വിക്കി ജയിനും. അങ്കിത ആദ്യ നാല് മത്സരാർത്ഥികളുടെ പട്ടികയിൽ ഇടംപിടിച്ചപ്പോൾ വിക്കി ഗ്രാൻഡ് ഫിനാലേക്ക് തൊട്ടുമുമ്പ് പുറത്തായി. 2019-ൽ പുറത്തിറങ്ങിയ മണികർണികയിലൂടെയാണ് അങ്കിത ബിഗ് സ്ക്രീനിൽ തുടക്കമിട്ടത്. ബാഘി 3 എന്ന ടൈഗർ ഷ്റോഫ് നായകനായ ചിത്രത്തിലും പിന്നീട് വേഷമിട്ടു. പവിത്ര രിഷ്താ എന്ന ടെലിവിഷൻ പരമ്പരയാണ് അങ്കിതയെ പ്രശസ്തിയിലേക്കുയർത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]