
മഞ്ചിത്ത് ദിവാകർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി സ്പോയിൽസ്’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. 1995-ൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ നടന്ന ഒരു സംഭവത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണിത്.
സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന പത്മരാജൻ എന്നയാളുടെ ജീവിതത്തിലേക്ക് ആഫിയ, മാളവിക എന്നിവർ കടന്നുവരികയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. മാർച്ച് ഒന്ന് വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തും. പത്മരാജനായി എം. എ റഹിം എത്തുന്നു. മാളവികയായി പ്രീതി ക്രിസ്ത്യാനാ പോളും ആഫിയയായി അഞ്ജലി അമീറും വേഷമിടുന്നു.
സുനിൽ ജി ചെറുകടവ് എഴുതി സിബു സുകുമാരൻ സംഗീതം നൽകിയ എഡിജിപി ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനം നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മാർബെൻ സ്റ്റുഡിയോയുടെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ചിത്രം ആര്യ ആദി ഇന്റർനാഷണൽ മൂവീസ് തിയേറ്ററുകളിൽ എത്തിക്കുന്നു. സതീഷ് കതിർവേൽ ഛായാഗ്രഹണവും ബിജിലേഷ് കെ വി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോൾ വിനോദ് കടക്കൽ. കോ റൈറ്റർ -അനന്തു ശിവൻ. നിരവധി പുതുമുഖങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുത്ത് ആയിരുന്നു സിനിമയുടെ ചിത്രീകരണം.