നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ വീട്ടിലെത്തി മുൻകാല നടി സുചിത്ര. സഹോദരനും സംവിധായകനുമായ ദീപു കരുണാകരനൊപ്പമാണ് അവർ സുരേഷ് ഗോപിയെ സന്ദർശിച്ചത്. ഹൃദയ സ്പർശിയായ കുറിപ്പും സുചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
“സുരേഷേട്ടനെ കണ്ടുമുട്ടിയത് .. ഗൃഹാതുരത്വം, ആരാധന, വിസ്മയം എന്നിവയുടെ ആഴത്തിലുള്ള സമ്മിശ്രമായ വികാരങ്ങളുടെ വേലിയേറ്റമാണിപ്പോൾ. ഈ കൂടിക്കാഴ്ച ഭൂതകാലത്തിൽ നിന്നുള്ള ഓർമ്മകൾ ഉണർത്തി. സ്വന്തം കഴിവുകൾ എങ്ങനെ അവർക്ക് നേതൃസ്ഥാനത്തേക്ക് എത്താനുള്ള വഴിയൊരുക്കിയെന്ന് കാണുകയും ചെയ്തു. വീണ്ടും ഒത്തുചേരുന്ന നിമിഷം മാത്രമായിരുന്നില്ല ഇത്. മറിച്ച് പ്രധാനപ്പെട്ട സ്ഥാനത്തേക്ക് അവരെത്തിപ്പെട്ടതിന് വഴിയൊരുക്കിയ അവരുടെ തിരഞ്ഞെടുപ്പുകളിൽ നിന്നും പരിണാമത്തിൽ നിന്നും പഠിക്കാനുള്ള അവസരം കൂടിയായിരുന്നു. സുരേഷേട്ടാ, രാധി ചേച്ചി … നിങ്ങളെ ബഹുമാനിക്കുന്നു.” സുചിത്ര എഴുതി.
സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം നടൻ ലാലു അലക്സിനേയും സുചിത്ര സന്ദർശിച്ചു. 25 വർഷങ്ങൾക്കുശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്.
സുരേഷ് ഗോപിയുടെ ഭാര്യയും ഗായികയുമായ രാധികയുടെ ജൂനിയറായിരുന്നു കോളജിൽ സുചിത്ര. ഇരുകുടുംബങ്ങളും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ട്. നിലവിൽ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് സുചിത്ര. അവധി ആഘോഷിക്കാനാണ് താരം കേരളത്തിൽ എത്താറുള്ളത്. എങ്കിലും സിനിമാരംഗത്തെ സുഹൃത്തുക്കളുമായി നിരന്തരം ബന്ധം പുലർത്താറുണ്ട് അവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]