
അഹങ്കാരംകൊണ്ട് ഒഴിവാക്കിയ സിനിമയാണ് ‘ഓള് വി ഇമാജിന്‍ അസ് ലൈറ്റെ’ന്ന് നടി വിന്‍സി അലോഷ്യസ്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ സിനിമ ഇന്ന് കാനില്‍ എത്തി നില്‍ക്കുകയാണ്. അടുത്തകാലത്ത് എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുന്ന ചിത്രം എന്റെ അഹങ്കാരത്തിന്റെ പേരിലാണ് ഒഴിവാക്കിയതെന്നും അവര്‍ പറഞ്ഞു. ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിന്‍സിയുടെ വാക്കുകള്‍; കഴിവുണ്ടേല്‍ എത്തുമെന്ന അഹങ്കാരത്തില്‍ നിന്നു. അതിന് ഒരു ചെറിയ ഉദാഹരണം പറയാം. അതെന്റെ മാതാപിതാക്കള്‍ക്കും അറിയില്ല. നിങ്ങള്‍ക്ക് മുന്നില്‍ ഒരു കുമ്പസാരം പോലെ പറയാം. ആഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ സിനിമ ഇന്ന് കാനില്‍ എത്തി നില്ക്കുന്നു. ‘ഓള് വി ഇമാജിന്‍ അസ് ലൈറ്റ്’. കനി കുസൃതി, ദിവ്യ പ്രഭയൊക്കെയുള്ള സിനിമ. എല്ലാവരും അടുത്തകാലത്ത് സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അത് എന്റെ അഹങ്കാരത്തില്പേരില് ഒഴിവാക്കിയിട്ടുണ്ട്.
മുകളിലേക്ക് പോയ ഞാന്‍ ഇപ്പോള്‍ താഴേക്ക് എത്തി നില്‍ക്കുകയാണ്. ഒരു കാര്യമേയുള്ളൂ, ഉള്ളില്‍ വിശ്വാസം വേണം. പ്രാര്‍ത്ഥന വളരെ പ്രാധാന്യമുള്ളതാണ്. ഞാന്‍ പ്രാര്‍ത്ഥന കുറച്ച സമയമുണ്ടായിരുന്നു, പ്രാര്‍ത്ഥന ഇല്ലാതാക്കിയ സമയമുണ്ടായിരുന്നു. രണ്ടിന്റേയും വ്യത്യാസം വ്യക്തമാണ്. പ്രാര്‍ത്ഥിച്ചിരുന്ന സമയത്ത്, മനസില്‍ നന്മയുണ്ടായിരുന്ന സമയത്ത് എത്തേണ്ടിയിരുന്ന സ്ഥലത്ത് ഞാന്‍ എത്തിയിരുന്നു. ഇതെല്ലാം മാറി നിന്ന സമയത്ത് ജീവിത്തില്‍ ഒരു സ്ഥലത്തും ഞാന്‍ എത്തിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]