
സീരിയല്‍ താരം പ്രേം ജേക്കബുമായുള്ള വിവാഹത്തിന് മുമ്പ് സ്വാസിക പറഞ്ഞ ചില വാക്കുകള്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. വിവാഹസങ്കല്പ്പങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍തൊട്ട് തൊഴണമെന്നായിരുന്നു സ്വാസിക അന്ന് പറഞ്ഞത്. പലരും പരിഹസിച്ച അക്കാര്യം അന്ന് സ്വാസിക സീരിയസായി തന്നെ പറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ പങ്കാളി പ്രേം.
വെറൈറ്റി മീഡിയ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രേം ഇക്കാര്യം സ്ഥിരീകരക്കുന്നത്. സ്വാസിക ചെയ്യുമ്പോള്‍ താനും തിരിച്ചുചെയ്യുമെന്നായിരുന്നു പ്രേമിന്റെ പ്രതികരണം. ‘സ്വാസിക കാലില്‍ തൊട്ടുതൊഴുന്നത് എനിക്കിഷ്ടമല്ല. പക്ഷേ ചെയ്തോളൂ, ഞാനും തിരിച്ചുചെയ്യുമെന്ന് പറയും. ഞാന്‍ ചുമ്മാ ഇരിക്കുമ്പോള്‍ ഓടിവന്ന് തൊട്ട് അങ്ങ് പോവും. നീ എങ്ങോട്ട് പോവുന്നെന്ന് പറഞ്ഞ് ഞാന്‍ പുറകേ പോയി പിടിച്ച് കാലുതൊട്ടു പോവും. ഷൂട്ടിനൊക്കെ പോവുമ്പോള്‍, സിനിമ ഇറങ്ങുമ്പോള്‍, ആഡ് ഷൂട്ടിന് പോവുമ്പോഴൊക്കയാണ് കൂടുതല്‍ ചെയ്യുന്നത്. ഓടിവന്ന് തൊടും, അത് നടക്കത്തില്ല ഞാനുംകൂടെ ചെയ്തിട്ടേ പോകുള്ളൂ എന്ന് പറയും’, പ്രേം പറഞ്ഞു.
പ്രേമിനോടുള്ള ചോദ്യത്തില്‍ അടുത്തിരുന്ന സ്വാസികയും പ്രതികരിച്ചു. ‘നിങ്ങള്‍ വിചാരിക്കുന്നത് പോലെ ആളെപ്പഴും കാലുനീട്ടി… അങ്ങനെ അല്ല. എന്റെയൊരു വിശ്വാസവും ഇഷ്ടവുമായതുകൊണ്ട് ആരും അറിയാതെ ചെയ്യും. ഉറങ്ങിക്കടക്കുമ്പോള് എത്രയോ പ്രാവശ്യം അറിയാതെ ചെയ്യുന്നു. അറിഞ്ഞോണ്ട് ചെയ്യുമ്പോള്‍ അപ്പോള്‍ തന്നെ തിരിച്ചുചെയ്യും എന്നതാണ്. അങ്ങനെ ചെയ്താല്‍ ഞാനും തിരിച്ചുചെയ്യുമെന്ന് അന്നേ പറയുമായിരുന്നു. കല്യാണത്തിന്റെ ദിവസം മുതല്‍ പിന്നെ എപ്പോള്‍ ചെയ്താലും ഓടിവന്ന ചെയ്യും. ഓടി വന്നിട്ടാണെങ്കില് ചെയ്തിരിക്കും’, സ്വാസിക പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]