2018, ജനുവരി 24 നായിരുന്നു നടി ശ്രീദേവിയുടെ അകാല വിയോഗം. ഇന്ത്യന്‍ സിനിമയെയും ആരാധകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തിയ മരണം. ദുബായിലെ ഹോട്ടലിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടത്. ശ്രീദേവിയുടെ മരണത്തിന് ശേഷം കുടുംബം കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍. ശ്രീദേവിയുടെ മരണം സ്വാഭാവികമല്ലായിരുന്നുവെന്നും അതൊരു അപകടമരണമാണെന്നും അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
”ശ്രീവേദിയുടെ മരണം സ്വാഭാവികമല്ല, അപകടമായിരുന്നു. അതെക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടില്ല. കാരണം അവരുടെ മരണശേഷം 24- 48 മണിക്കൂറോളം ഞാനും അന്വേഷണത്തിന് വിധേയനായി. എന്നെയും ചോദ്യം ചെയ്തു. ഇന്ത്യന്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതിനാല്‍ അന്വേഷണത്തിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. എന്നെ ഒരുപാട് പരിശോധകളിലൂടെ കൊണ്ടുപോയി. അതില്‍ നുണ പരിശോധനയുമുണ്ടായിരുന്നു. ശ്രീദേവിയുടെ മരണത്തില്‍ യാതൊരു കള്ളക്കളിയുമില്ല, അതൊരു അപകടമായിരുന്നുവെന്ന് അവര്‍ കണ്ടെത്തി.
ശ്രീദേവി ഇടയ്ക്കിടെ പട്ടിണിക്കിടക്കുമായിരുന്നു. എപ്പോഴും നല്ല ആകാരവടിവില്‍ ഇരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നെ വിവാഹം കഴിച്ച സമയത്ത് ശ്രീദേവിയ്ക്ക് ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാകാറുണ്ടായിരുന്നു. അവരുടെ രക്തസമ്മര്‍ദ്ദം വളരെക്കുറവാണെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
ശ്രീദേവിയുടെ മരണശേഷം നടന് നാഗാര്‍ജുന എന്നെ സന്ദര്‍ശിച്ചിരുന്നു. ഒരിക്കല്‍ ഒരു സിനിമയുടെ സെറ്റില്‍ ശ്രീദേവി അതികഠിനമായ ഡയറ്റ് എടുത്ത് ശുചിമുറിയില്‍ തളര്‍ന്നു വീണുവെന്നും അതിന്റെ ഫലമായി അവരുടെ പല്ലുപൊട്ടുകയും ചെയ്തുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു”-ബോണി കപൂര്‍ കൂട്ടിച്ചേര്‍ത്തു
2018 ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 11:30 -ന് ദുബായിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍മുറിയിലെ ബാത് ടബ്ബില്‍ മുങ്ങിയ നിലയിലായിരുന്നു ശ്രീവേദിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണമെന്നത് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബോധരഹിതയായി ബാത്ത് ടബ്ബിലേക്ക് വീണതായിരിക്കാം എന്നാണ് പോലീസ് നിഗമനം
ശ്രീദേവി മരിച്ചതിന് തൊട്ടുപിന്നാലെ കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തില്‍ ഒരുപാട് കിംവദന്തികള്‍ പ്രചരിച്ചു. അപ്രതീക്ഷിത മരണം സംഭവിച്ചത് സൗന്ദര്യം നിലനിര്‍ത്താനുള്ള ശസ്ത്രക്രിയകളും മരുന്നുകളും കഴിച്ചതിന്റെ ഫലമാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.
Content Highlights: Boney Kapoor breaks Silence On Sridevis Death he had gone through lie detection test
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]