
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ പിറന്നാൾ ദിനത്തിൽ സമ്മാനമായി ശ്രീനേഷ് എൽ പ്രഭുവിന്റെ ‘സൗണ്ട് മാൻ ആന്തം’ എന്ന പേരിൽ ആൽബം റിലീസായി. ശബ്ദ താരാപഥത്തിലെ താരമേ എന്ന് തുടങ്ങുന്ന ഗാനം റസൂൽ പൂക്കുട്ടിയുടെ ബാല്യം തൊട്ട് ഓസ്കാർ നേട്ടം വരെ പ്രതിപാദിക്കുന്നു.
ആലപ്പുഴ സ്വദേശി ശ്രീനേഷ് എൽ പ്രഭു രചനയും സംംഗീതവും നിർവഹിച്ച ഗാനം യുവഗായകൻ സഞ്ചു തോമസ് ജോർജ് ആണ് ആലപിച്ചിരിക്കുന്നത്.
വിനീത് എസ്താപ്പൻ (ഓഡിയോ മാട്രിക്സ് സ്റ്റുഡിയോ,ആലപ്പുഴ) പ്രോഗ്രാമിങ് ചെയ്ത പാട്ടിന്റെ എഡിറ്റിംഗ് ഓസ്വൊ ഫിലിം ഫാക്ടറിയാണ് നിർവഹിച്ചത്. അബേ ഡേവിഡ്, റോജർ ബെന്നി, യദുകൃഷ്ണൻ, വിനീത് എസ്താപ്പൻ, ലിയോ തുടങ്ങിയവർ കോറസും പാടിയിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മികച്ച പ്രതികരണം കിട്ടുന്ന ഗാനത്തിന് റസൂൽ പൂക്കുട്ടി തന്നെ പ്രതികരിച്ചതിന്റെ സന്തോഷത്തിൽ ആണ് അണിയറ പ്രവർത്തകർ.