സംവിധായകന് രാം ഗോപാല്‍ വര്‍മയ്ക്ക് നടി ശ്രീദേവിയോടുള്ള അന്ധമായ ആരാധന പരസ്യമാണ്. ശ്രീദേവിയോടുള്ള ആരാധനമൂത്ത്, പലപ്പോഴായി പറഞ്ഞിട്ടുള്ള മിക്ക പ്രസ്താവനകളും പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. ഇന്നും ശ്രീദേവിയോടുള്ള തന്റെ ആരാധന അന്ധമാണെന്നും എന്നാല്‍ അവരുടെ മകള്‍ ജാന്‍വിയോട് തനിക്ക് ഒരുതരത്തിലുമുള്ള അടുപ്പമില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. ആര്.ജി.വി. എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇതുസംബന്ധിച്ച് സംസാരിച്ചത്.
പുതുവര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ രാം ഗോപാല്‍ വര്‍മയുമായി നടത്തുന്ന അഭിമുഖം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ആര്.ജി.വി.യുടെ കാഴ്ചപ്പാടുകളും വരും വര്‍ഷം ചെയ്യാന്‍ പോകുന്ന സിനിമകളെ കുറിച്ചും എല്ലാം അഭിമുഖത്തില്‍ പ്രതിപാദിപ്പിക്കുന്നുണ്ട്. അഭിമുഖം നടത്തുന്നയാള്‍ ഇതിനിടെ ആര്.ജി.വി.ക്ക് ശ്രീദേവിയോടുള്ള ആരാധനയെക്കുറിച്ചും ചോദിക്കുന്നു. ഇതിന് മറുപടി നല്‍കുമ്പോഴാണ് അദ്ദേഹം ജാന്വിയെക്കുറിച്ചുള്ള ചിന്തകളും പങ്കുവെച്ചത്.
‘ഞാന്‍ ഒരു കടുത്ത ശ്രീദേവി ആരാധകനാണ്, അതില്‍ ഒരു സംശയവും വേണ്ട. അതില്‍ ഒരിക്കലും മാറ്റവും ഉണ്ടാവില്ല. പദറെല്ല വയസു, വസന്തകോകില ഈ ചിത്രങ്ങളെല്ലാം അവര്‍ ചെറിയ പ്രായത്തില്‍ ചെയ്തതാണ്. പക്ഷേ ആ കഥാപാത്രങ്ങളുടെ റേഞ്ചും അവര്‍ അത് കൈകാര്യം ചെയ്തിരിക്കുന്ന രീതിയും ചിന്താതീതമാണ്. ഒരു സംവിധായകന് എന്നതിനപ്പുറം സാധാരണ പ്രേക്ഷകന് എന്ന നിലയിലാണ് ആ ചിത്രങ്ങള്‍ എന്നെ സ്വാധീനിച്ചത്,’ ആര്.ജി.വി. പറയുന്നു.
‘ജാന്‍വിയെ കാണാനും അവരുടെ അഭിനയവും ശ്രീദേവിയെ പോലെ ഉണ്ട് എന്ന് പറയുന്നവര്‍ ഇപ്പോഴും ശ്രീദേവിയുടെ ഹാങ്ഓവറില്‍ നിന്ന് പുറത്തുവന്നിട്ടില്ലാത്തവരാണ്. അവര്‍ ജാന്‍വിയില്‍ ശ്രീദേവിയെ കാണാന്‍ ശ്രമിക്കുകയാണ്. പക്ഷേ, എനിക്കങ്ങനെ തോന്നുന്നില്ല,’ ആര്.ജി.വി. പറയുന്നു. ഇഷ്ടതാരത്തിന്റെ മകളെ വെച്ച് സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ഞാന്‍ ഇഷ്ടപ്പെട്ടത് അമ്മയെയാണ്, മകളെയല്ല. സിനിമാ മേഖലയില്‍ ഇത്രയും കാലം ആയെങ്കിലും ഇപ്പോഴും പല സൂപ്പര്‍ താരങ്ങളുമായും എനിക്ക് വലിയ അടുപ്പമൊന്നുമില്ല. അതുപോലെ, ജാന്വിയുമായും എനിക്ക് അടുപ്പമുണ്ടാവുമെന്ന് തോന്നുന്നില്ല, അതുകൊണ്ടുതന്നെ ജാന്‍വിയെ വെച്ച് സിനിമ ചെയ്യുമെന്നും തോന്നുന്നില്ല,’ ആര്.ജി.വി. പറഞ്ഞു നിര്‍ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]