മാർക്കോ സിനിമയേയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് നടൻ ടൊവിനോ തോമസ്. മാർക്കോയുടെ വിജയം ഉണ്ണിമുകുന്ദന്റെ അധ്വാനത്തിന്റെ ഫലമാണെന്നും അതിൽ ഏറെ സന്തോഷിക്കുന്നുവെന്നും ടൊവിനോ പറഞ്ഞു.
‘മാർക്കോ സിനിമ പാൻ ഇന്ത്യൻ ലെവലിലെത്തിയതിൽ വളരെ അധികം സന്തോഷമുണ്ട്. ഞങ്ങളെന്നും (ഉണ്ണിമുകുന്ദൻ) സംസാരിക്കുന്നവരാണ്. ഒരുപാട് കാലമായിട്ട് ഉണ്ണി ആഗ്രഹിക്കുന്ന കാര്യമാണ് ഈ ഒരു വിജയം. അതിന് വേണ്ടി അത്രയും അധ്വാനിച്ചിട്ടുള്ള ആളാണ്. ഉണ്ണിയുടെ സന്തോഷം എന്റെയും കൂടി സന്തോഷമാണ്. വളരെ സന്തോഷമുണ്ട്. ഇതിന് മുമ്പും സിനിമകൾ റിലീസ് ചെയ്യുന്ന സമയത്ത് ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഉണ്ണി ലക്ഷ്യത്തിലെത്തിയതിൽ വളരെ സന്തോഷമുണ്ട്’ – ടൊവിനോ പറഞ്ഞു. ഏതെങ്കിലും തരത്തിൽ സിനിമയിലെ ഇമോഷൻസ് പ്രേക്ഷകന് കണക്ട് ആയിട്ടുണ്ടെങ്കിൽ അത് അത് സിനിമയുടെ വിജയമെന്നും ടൊവിനോ പറഞ്ഞു.
‘ഫോറൻസിക്’ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ‘ഐഡന്റിറ്റി’യും തീയേറ്ററുകളിൽ കൈയടി നേടുകയാണ്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]