ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യ്ക്ക് വേണ്ടി നടൻ ലുക്ക്മാൻ അവറാൻ നടത്തിയ മേക്കോവർ ഫോട്ടോസാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വർഷം കൊണ്ട് വർക്കൗട്ടിൽ കൂടി 85 കിലോയിൽ നിന്ന് 73 കിലോയിലേക്ക് മാറിയതിന്റെ കഥയാണ് ഫേസ്ബുക്കിൽ കൂടി ലുക്ക്മാൻ പങ്കുവെച്ചത്.
ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിന് വേണ്ടി 2024 ജനുവരി മുതലാണ് ലുക്ക്മാൻ അവറാൻ വർക്കൗട്ട് ആരംഭിക്കുന്നത്. കൃത്യം ഒരുവർഷം കൊണ്ട് മസിലുകളൊന്നും നഷ്ടപ്പെടാതെ 85 കിലോയിൽ നിന്ന് 73 കിലോയായി കുറഞ്ഞു. ഭക്ഷണപ്രിയനായിരുന്ന ലുക്ക്മാൻ അതൊക്കെ ഒഴിവാക്കി കൃത്യമായ ഭക്ഷണക്രമം പിന്തുടർന്നാണ് ഈ ഒരു ലക്ഷ്യത്തിലെത്തിയത്. ചിത്രീകരണത്തിനിടെ ലുക്ക്മാന്‍ പരിക്ക് പറ്റിയിരുന്നു. എന്നാൽ ഈ സമയത്തും വർക്കൗട്ടിന് ഇടവേള നൽകിയില്ലെന്ന് കുറിപ്പിൽ പറയുന്നു.
പെർഫെക്ഷനിസ്റ്റ് ആയതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ രൂപവും ഭാവവും അതേപോലെ നിലർനിർത്തണമെന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു. അതൊക്കെ തരണം ചെയ്താണ് ലുക്ക്മാൻ ഈ ഒരു മാറ്റത്തിലേക്ക് എത്തിയത്. എല്ലാ അർത്ഥത്തിലും ഈ യാത്ര ഫലപ്രദമെന്നും കുറിപ്പിൽ പറയുന്നു.
ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷന്‍ എന്റര്‍ടെയിനര്‍ നിര്‍മ്മിക്കുന്നത് പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാന്, ജോബിന് ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ്. പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവര്‍ കൈകാര്യം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]