കഴിഞ്ഞവർഷം മലയാളത്തിൽ പുറത്തിറങ്ങി സർപ്രൈസ് ഹിറ്റായ ചിത്രമായിരുന്നു നവാഗതനായ സംജാദ് സംവിധാനം ചെയ്ത ഗോളം. രഞ്ജിത് സജീവ് ആയിരുന്നു നായകനായെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കവേ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംജാദും കൂട്ടരും. ഇതുപക്ഷേ ഗോളത്തിന്റെ രണ്ടാം ഭാഗം അല്ല.
മലയാളത്തിൽ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ജോണറിലൊരുങ്ങുന്ന ചിത്രത്തിന് ഹാഫ് എന്നാണ് പേര് നൽകിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ വാംപയർ ആക്ഷൻ ചിത്രമായിരിക്കും ഹാഫ്. സംജാദിനൊപ്പം പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ. ഗോളത്തിനു തിരക്കഥ നിർവഹിച്ചതും ഇവർ ഒരുമിച്ചാണ്. ‘ദ ക്രോണിക്കിൾസ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്സ്’ എന്നാണ് സിനിമയുടെ ടാഗ്ലൈൻ.
സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും വീഡിയോയും സംവിധായകൻ പുറത്തുവിട്ടിട്ടുണ്ട്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവും ചേർന്നാകും നിർമാണം. സിനിമയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]