തെന്നിന്ത്യന്‍ സൂപ്പര്‍ നായിക കീര്‍ത്തി സുരേഷിന്റെയും ദീര്‍ഘകാല സുഹൃത്ത് ആന്റണിയുടെയും വിവാഹം ഈയടുത്താണ് നടന്നത്. 15 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സംരംഭകന് കൂടിയായ ആന്റണി തട്ടിലുമായി കീര്‍ത്തിയുടെ വിവാഹം നടന്നത്.
ആന്റണിയുമായുള്ള തന്റെ ദീര്‍ഘകാല ബന്ധത്തിന്റെ വെല്ലുവിളികളും ക്രിസ്ത്യന്‍ വിവാഹത്തോടുള്ള പിതാവിന്റെ പ്രതികരണവും കീര്‍ത്തി സുരേഷ് ഒരു അഭിമുഖത്തിനിടെ തുറന്ന് പറയുകയുണ്ടായി.
‘അതൊരു സ്വപ്നമാണ്, അക്ഷരാര്‍ത്ഥത്തില്‍. എനിക്ക് അതിനെ ഒരു സ്വപ്നം എന്ന് വിളിക്കാന്‍ പോലും കഴിയില്ല, കാരണം ഞങ്ങള്‍ ഒളിച്ചോടിയെന്ന തരത്തിലുള്ള പേടിസ്വപ്നങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇത് വളരെ വൈകാരിക നിമിഷമായിരുന്നു, കാരണം ഞങ്ങള്‍ ഇത് ഒരുപാട് ആഗ്രഹിച്ചതായിരുന്നു. ഞങ്ങള്‍ തുടങ്ങിയതുപോലെ ആയിരുന്നില്ല കാര്യങ്ങള്‍. ഞാന്‍ 12-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചു, അവന് എന്നെക്കാള്‍ ഏഴ് വയസ്സ് കൂടുതലാണ്’ വിവാഹത്തെക്കുറിച്ച് കീര്‍ത്തി പറഞ്ഞു.
ആന്റണി ഖത്തറില്‍ ജോലി ചെയ്തിരുന്ന ഘട്ടത്തില്‍ തങ്ങളുടെ ബന്ധം കുറച്ച് അകലത്തിലായിരുന്നുവെന്നും ആ സമയത്ത് കോളേജില്‍ പഠിക്കുകയായിരുന്നുവെന്നും കീര്‍ത്തി പറഞ്ഞു. ‘4-5 വര്‍ഷത്തിന് ശേഷം അദ്ദേഹം എന്നെന്നേക്കുമായി ഇന്ത്യയില്‍ തിരിച്ചെത്തി. കൊച്ചിയില്‍ സ്വന്തം ബിസിനസ്സ് ആരംഭിച്ചു, ഇപ്പോള്‍ അവന് ചെന്നൈയില്‍ ബിസിനസ്സ് ആരംഭിക്കുന്നു, അത് ദുബായിലേക്കും വ്യാപിപ്പിച്ചേക്കും’ കീര്‍ത്തി വ്യക്തമാക്കി.
‘ഞാന്‍ അഭിനയ ജീവിതം ആരംഭിച്ചപ്പോഴും എന്റെ മുഴുവന്‍ യാത്രയിലും അദ്ദേഹം വളരെയധികം പിന്തുണച്ചു. ഓരോ പെണ്‍കുട്ടിക്കും അവളുടെ അച്ഛന് ഒരു സൂപ്പര്‍ ഹീറോയാണ്. അവളുടെ അച്ഛന് ശേഷം ആരെങ്കിലും അവളുടെ സൂപ്പര്‍ഹീറോ ആകണമെങ്കില്‍, അത് അവളുടെ പങ്കാളിയായിരിക്കണം. കൂടാതെ, എന്റെ പിതാവിന്റെ തത്വങ്ങള്‍, ആളുകളോട് അദ്ദേഹം ഇടപെടുന്ന രീതി, ഞങ്ങളുടെ മുഴുവന്‍ ഗ്രൂപ്പിനെയും ഒരുമിച്ച് നിര്‍ത്തുന്ന രീതി എന്നിങ്ങനെയുള്ള എന്റെ അച്ഛനെ ഞാന്‍ ഇപ്പോഴും അവനില്‍ കാണുന്നു. ഇന്ന്, അവന് എന്ന വ്യക്തിയെക്കുറിച്ച് ഞാന്‍ വളരെ അഭിമാനിക്കുന്നു’ കീര്‍ത്തി സുരേഷ് ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞു.
ഒരു ക്രിസ്ത്യന്‍ വിവാഹത്തിന്റെ ആചാരങ്ങളില്‍ തന്റെ അച്ഛന് സുരേഷ് പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കീര്‍ത്തി സുരേഷ് പങ്കുവെച്ചു.
‘ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു, വധുവിനെ അവരുടെ അച്ഛന്മാര് പള്ളിയുടെ മധ്യത്തിലൂടെ കൈപിടിച്ച് നടത്തണം, അച്ഛന്
എനിക്കായി അത് ചെയ്യുമോ?’ അദ്ദേഹം മറുപടി പറഞ്ഞു, ‘പിന്നല്ലാതെ, എന്തുകൊണ്ട് അങ്ങനെ ചെയ്ത്കൂടാ? ഞാനല്ലാതെ വേറെ ആരാ നിന്നെ ഇറക്കിവിടുന്നത്.’ ഇതുകേട്ടപ്പോള്‍ ഞാന്‍ ‘വൗ’ എന്ന മട്ടിലായിരുന്നു. എന്റെ അച്ഛന് അതിന് സമ്മതിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, അദ്ദേഹം എനിക്കായി അത് ചെയ്തതില്‍ വളരെ സന്തോഷമുണ്ട്’ കീര്‍ത്തി അഭിമുഖത്തില്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]