
രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമല്‍’ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രത്തില്‍ രണ്‍ബീറിനൊപ്പം നായികയായെത്തിയത് രശ്മിക മന്ദാനയായിരുന്നു. എന്നാല്‍, രശ്മികയേക്കാള്‍ സിനിമയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത് തൃപ്തി ദിമ്രി എന്ന നടിയാണ്. സോയ വഹാബ് റിയാസ് എന്ന കഥാപാത്രമായാണ് തൃപ്തി ‘അനിമലി’ല്‍ അഭിനയിച്ചത്. ചിത്രത്തോടൊപ്പം രണ്‍ബീറിന്റെ കൂടെയുള്ള തൃപ്തിയുടെ പ്രണയരംഗങ്ങളും ഹിറ്റായി. ഇതോടെ ആറു ലക്ഷം മാത്രമുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 40 ലക്ഷമായി ഉയര്‍ന്നു.
തൃപ്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ നായിക രശ്മികയുടെ പ്രകടനത്തെ പലരും കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകന് സന്ദീപ് റെഡ്ഡി വാംഗയുടെ സഹോദരനുമായ പ്രണയ് റെഡ്ഡി വാങ്ക. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃപ്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രശ്മികയുടെ കഥാപാത്രത്തെ നിഴലിലാക്കുന്നത് അത്ര നന്നായി തോന്നുന്നില്ലെന്നും പ്രണയ് പറഞ്ഞു.
ഗീതാഞ്ജലി വളരെ ശക്തമായ കഥാപാത്രമാണ്. എന്നിട്ടുപോലും നിരൂപകര്‍ക്ക് അത് വലിയ പ്രശ്നമാണ്. റണ്‍ബീര്‍ കപൂറിനോട് താരതമ്യം ചെയ്യുമ്പോള്‍ രശ്മികയും നന്നായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ അഞ്ചു പേരെയെടുത്താല്‍ അതില്‍ റണ്‍ബീറും ഉണ്ടാകും. മുംബൈയിലെ മാധ്യമങ്ങളൊന്നും രശ്മികയെക്കുറിച്ച് സംസാരിക്കുന്നില്ല. അവരെ അവഗണിക്കുന്നു. അതിന് കാരണം പി.ആര് ഏജന്‍സികളായിരിക്കാം. ഏജന്‍സികള്‍ അത് പുറമേയ്ക്ക് കാണിക്കുന്നില്ല. എന്നാല്‍, വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ നമുക്ക് മനസ്സിലാകും. തൃപ്തിയ്ക്ക് വലിയ ശ്രദ്ധയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്‍ബീറിന്റേത് കഴിഞ്ഞാല്‍ രശ്മികയുടേതാണ് ഏറ്റവും നല്ല കഥാപാത്രം- പ്രണയ് പറഞ്ഞു.
ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നത്. രണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്ജുന് റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനെല്ലാം മറുപടിയായി സന്ദീപ് റെഡ്ഡി വാങ്ക രംഗത്ത് വന്നിരുന്നു. സിനിമയുണ്ടാക്കുന്നത് ജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പിക്കാനല്ലെന്ന് സന്ദീപ് റെഡ്ഡി പറഞ്ഞു. സിനിമ ഒരു കലയാണെന്നും അത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.
”സിനിമ ജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പാക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനമല്ല. ഞാനൊരു മാനസികരോഗ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു. സത്യത്തില്‍ അയാളാണ് ഡോക്ടറെ കാണേണ്ടത്. ഈ സിനിമയില്‍ കാണിക്കുന്ന കാര്യങ്ങളല്ല ഞാന്‍ യഥാര്‍ഥ ജീവിതത്തില്‍ ചെയ്യുന്നത്. ഇത് സിനിമയാണ്, ഒരു കലാരൂപമാണ്, ഇതെന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണ്. സിനിമയിലെ ഏതാനും രംഗങ്ങളിലൂടെ ഞാന്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍, പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അതാണ് സിനിമയുടെ വിജയം. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനത് ചെയ്യുകയാണെങ്കില്‍, അതായത് ഞാനൊരു തോക്കുമെടുത്ത് നിരൂപകരുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയാണെങ്കില്‍, ആ അവസരത്തില്‍ നിങ്ങള്‍ക്ക് എന്നോട് ഒരു മാനസികരോഗ വിദഗ്ധനെ സമീപിക്കാന്‍ പറയാം.
സത്യത്തില്‍ ഈ സിനിമയിലെ പലരംഗങ്ങളില്‍ ഞാന്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്. കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് അത് താങ്ങാനാകില്ല. കാരണം ഞാനും ഇവിടുത്തെ ഒരു പ്രേക്ഷകനാണ്.”- സന്ദീപ് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]