
അഭിനേതാക്കളുടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കുര്‍ത്തയും സാരിയും ലെഹങ്കയുമൊക്കെ ധരിച്ച് താരങ്ങള്‍ ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെ വൈറലാണ്. ആരാധകര്‍ക്കിടയില്‍ ഈ ചിത്രങ്ങളെല്ലാം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.
അതിനിടയില്‍ നടി മൃണാല്‍ താക്കൂറിന്റെ എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിച്ചിരിക്കുകയാണ് ഒരു ആരാധകന്. ഇതിനെതിരേ നടി തന്നെ രംഗത്തെത്തി. പോസ്റ്റിന് താഴെ ആദ്യം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തിയ നടി കഴിവുകള്‍ നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് ആരാധകനോട് ഉപദേശിക്കുകയും ചെയ്തു.
മൃണാല്‍ താക്കൂറിനൊപ്പം ഒരു ആരാധകന് ദീപാവലി ആഘോഷിക്കുന്ന എഡിറ്റ് ചെയ്ത ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇത് ആരാധകന് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു. ഇതിന് പിന്നാലെ നടി പ്രതികരണവുമായെത്തി. താങ്കള്‍ സ്വയം എന്തിനാണ് തെറ്റായ മതിപ്പുണ്ടാക്കുന്നതെന്നും ചെയ്യുന്നത് രസകരമായി തോന്നുന്നുണ്ടെങ്കില്‍ അങ്ങനെയല്ലെന്നും മൃണാല്‍ പോസ്റ്റിന് താഴെ കമന്റിട്ടു. പിന്നീട് ഈ കമന്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി വിശദമായ പ്രതികരണം നടത്തുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ രൂക്ഷമായ പ്രതികരണത്തിന് നടി തയ്യാറായില്ല. മറിച്ച് ആരാധകന്റെ എഡിറ്റിങ് വൈഭവത്തെ പ്രശംസിക്കുകയും ഇത്തരം കഴിവുകള്‍ നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
ഒരു ദിവസം നിങ്ങള്‍ നല്ല സിനിമകള്‍ എഡിറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ അക്കൗണ്ട് നോക്കിയപ്പോള്‍ ഓരോ അഭിനേതാക്കളുമൊത്തുള്ള എഡിറ്റ് ചെയ്ത വീഡിയോയാണ് കാണാനായത്. എന്റെ ഹൃദയം തകര്‍ന്നു. ഞാന്‍ ദുഃഖത്തിലായിരുന്നു. എങ്കിലും ഇയാളുടെ എഡിറ്റിങ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ശരിയായ കാര്യങ്ങള്‍ക്ക് ഇദ്ദേഹം കലാവാസനയെ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അയാളോട് ആരും മോശമായി സംസാരിക്കരുതെന്നും നടി പറഞ്ഞു.
ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ‘സീതാരാമം’ എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെയാണ് മൃണാല്‍ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം ‘ലസ്റ്റ് സ്റ്റോറീസി’ന്റെ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]