
കമൽഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’വിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംസ് വീഡിയോ റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നവംബർ മൂന്നിന് ആദ്യ ഗ്ലിംസ് വീഡിയോ പുറത്തുവിടും.
ലൈക്ക പ്രൊഡക്ഷന്‍സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കമൽഹാസന്റെ ജന്മദിനത്തിന് മുന്നോടിയായിട്ടാണ് വീഡിയോ പുറത്തുവിടുന്നത്.
ഷങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1996-ൽ പുറത്തുവന്ന ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’. സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായും അദ്ദേഹത്തിന്റെ മകനായ ചന്ദ്രബോസ് ആയും ഇരട്ടവേഷത്തിലായിരുന്നു ആദ്യഭാഗത്തിൽ കമൽ എത്തിയത്.
രാകുൽ പ്രീത് സിംഗ്, പ്രിയാ ഭവാനി ശങ്കർ, കാജൽ അഗർവാൾ, ഗുൽഷൻ ഗ്രോവർ, സിദ്ധാർത്ഥ്, ബോബി സിംഹ, സമുദ്രക്കനി, ഗുരു സോമസുന്ദരം എന്നിവരാണ് രണ്ടാം ഭാഗത്തിലെ മറ്റു വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് ആണ് സംഗീതസംവിധാനം. സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]