ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. എച്ച്. വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ പ്രധാന താരങ്ങളെ ഒഫീഷ്യലായി പ്രൊഡക്ഷൻ ഹൗസ് പരിചയപ്പെടുത്തിയിരുന്നു. ബോബി ഡിയോളും പൂജാഹെഡ്ഗെയും ചിത്രത്തിലെത്തുന്നുവെന്ന സ്ഥിരീകരണം നേരത്തെ ഔദ്യോഗികമായി വന്നിരുന്നു. മമിതാ ബൈജുവും ദളപതി 69ന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ വിവരം.
വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. പി ആർ ഓ : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]